ഹിജാബ് വിവാദം: പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലേറ്; ശിവമോഗയില്‍ സെക്ഷന്‍ 144 ഏര്‍പെടുത്തി
Feb 8, 2022, 17:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശിവമോഗ: (www.kvartha.com 08.02.2022) കര്‍ണാടകയില്‍ ഹിജാബ് വിവാദം രൂക്ഷമാകുന്നു. പ്രതിഷേധം ശിവമോഗ നഗരത്തിലെ മറ്റ് കോളജുകളിലേക്കും വ്യാപിച്ചതോടെ നഗരത്തില്‍ 144 പാസാക്കി. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടുദിവസത്തെ നിരോധനാജ്ഞയാണ് പ്രഖ്യാപിച്ചത്. കോളജിന് പുറത്ത് ഹിജാബും കാവി ഷാളും ധരിച്ചാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇതിനിടെ കല്ലേറും ഉണ്ടായി.

ചൊവ്വാഴ്ച പുലര്‍ച്ചെ, ബാപുജി നഗറിലെ ഗവണ്‍മെന്റ് ഡിഗ്രി കോളജിലെ വിദ്യാര്‍ഥികള്‍ കോളജിന് മുന്നില്‍ തടിച്ചുകൂടിയപ്പോഴാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഇതോടെ പ്രതിഷേധം അക്രമാസക്തമാവുകയും ചെയ്തു. കല്ലേറില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപോര്‍ട്.
വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
പൊലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ബുധനാഴ്ച ക്ലാസുകള്‍ ആരംഭിക്കുന്ന കാര്യം ഡെപ്യൂടി കമിഷണറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോളജുകളില്‍ ഹിജാബും കാവി ഷാളും ധരിച്ച വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും യൂനിഫോം നിര്‍ബന്ധമാക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. കര്‍ണാടകയില്‍ ഒന്നാംവര്‍ഷ പിയുസിക്ക് പഠിക്കുന്ന ആറ് മലയാളി വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിക്കുന്നതിനെ വിലക്കിയതിന് ആദ്യം പ്രതിഷേധിച്ചത്. തുടര്‍ന്ന് കുട്ടികളെ പുറത്താക്കിയിരുന്നു. ഇതോടെ സംഭവം വിവാദമാവുകയും മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. ദേശീയ നേതാക്കളെല്ലാം സംഭവത്തില്‍ ഇടപെട്ടിരുന്നു.
Keywords: Hijab row: Section 144 imposed in Shivamogga after stone pelting incident outside college, Karnataka, News, Protesters, Injured, Report, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.