SWISS-TOWER 24/07/2023

HC Verdict | വഴക്കിനിടെ 'എവിടെയെങ്കിലും മരിക്ക്' എന്ന് പറയുന്നത് ആത്മഹത്യാ പ്രേരണ കുറ്റമല്ലെന്ന് ഹൈകോടതി; ഭാര്യയെ കുറ്റവിമുക്തയാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) വഴക്കിനിടെ 'എവിടെയെങ്കിലും മരിക്ക്' എന്ന് പറയുന്നത് ആത്മഹത്യ പ്രേരണ കുറ്റമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി. ഭർത്താവിനെ തല്ലിയ ശേഷം 'എവിടെയെങ്കിലും മരിക്ക്' എന്ന് പറഞ്ഞതായുള്ള കേസിൽ ഭാര്യയെ കുറ്റവിമുക്തയാക്കാൻ കോടതി ഉത്തരവിട്ടു. പരസ്പര പോരിൽ ഇത്തരമൊരു കാര്യം പറയുന്നത് ആത്മഹത്യാ പ്രേരണയ്ക്ക് പര്യാപ്തമല്ലെന്ന് വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു.

Aster mims 04/11/2022

                              

HC Verdict | വഴക്കിനിടെ 'എവിടെയെങ്കിലും മരിക്ക്' എന്ന് പറയുന്നത് ആത്മഹത്യാ പ്രേരണ കുറ്റമല്ലെന്ന് ഹൈകോടതി; ഭാര്യയെ കുറ്റവിമുക്തയാക്കി

കേസ് ഇങ്ങനെ

2015 മാർച് 22 ന് മകന്റെ വിവാഹം നടന്നതായി ബർണാല സ്വദേശി പൊലീസിൽ പരാതി നൽകിയിരുന്നു. 'ഭാര്യ ബിരുദധാരിയായതിനാൽ നിരക്ഷരനായ മകനെ തുല്യനായി കണക്കാക്കിയിരുന്നില്ല. ഇതുകാരണം ദിവസവും ഇരുവരും വഴക്കിടാറുണ്ടായിരുന്നു. ദിവസങ്ങൾ കൂടുംതോറും ഇരുവരും തമ്മിലുള്ള വഴക്കും വർധിച്ചു. എപ്പോഴും ഭാര്യ വഴക്കുണ്ടാക്കി അവരുടെ വീട്ടിൽ പോകുന്ന അവസ്ഥയായി. ബന്ധം തകരാതിരിക്കാൻ യുവതിയെ അനുനയിപ്പിച്ച് അവരുടെ മാതാപിതാക്കൾ ഓരോ തവണയും കൂട്ടിക്കൊണ്ടുവരുമായിരുന്നു.

2015 ജൂൺ 28ന് മകനും മരുമകളും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഇതിനിടയിൽ മരുമകൾ മകന്റെ കവിളിൽ തല്ലിക്കൊണ്ട് 'എവിടെയെങ്കിലും മരിക്ക്' എന്ന് പറഞ്ഞു. ഇതിനുശേഷം മകൻ മുറിയിൽ കയറി അകത്തു നിന്ന് വാതിലടച്ചു. കുറച്ച് സമയത്തിന് ശേഷം മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ട് അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് ചെന്നപ്പോൾ മകനെ സ്വയം തീകൊളുത്തിയ നിലയിലാണ് കണ്ടത്. ഉടൻ പട്യാല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു', പരാതിയിൽ പറയുന്നു.

കേസ് കോടതിയിൽ

ഈ കേസ് പൊലീസ് അന്വേഷിക്കുകയും കീഴ് കോടതി മരുമകൾ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും ഏഴ് വർഷം തടവും 1.25 ലക്ഷം രൂപ പിഴയും വിധിക്കുകയും ചെയ്തു. ഈ ശിക്ഷാ ഉത്തരവ് യുവതി ഹൈകോടതിയിൽ ചോദ്യം ചെയ്തു. കേസിലെ സാക്ഷികൾ മരിച്ചയാളുടെ മാതാപിതാക്കൾ മാത്രമാണെന്നും മറ്റാരുമല്ലെന്നും മരുമകളുടെ ഹർജി പരിഗണിക്കവെ ഹൈകോടതി വ്യക്തമാക്കി.

ഭാര്യ ഭർത്താവിനെ തല്ലുകയും എവിടെയെങ്കിലും മരിക്കൂവെന്ന് പറയുകയും ചെയ്താൽ പോലും അത് ഭർത്താവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി പറഞ്ഞു. മരുമകളുടെ ശിക്ഷ റദ്ദാക്കിയ ഹൈകോടതി പിഴ തുക അവർക്ക് തിരികെ നൽകാൻ ഉത്തരവിട്ടു.

Keywords: National, Newdelhi, High Court, News, Top-Headlines, Latest-News, Case, Police, Investigates, High Court Said- Saying 'Die Somewhere' Is Not Abetment To Suicide.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia