High Cholesterol | അമിത കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങള്‍ വിരലുകളിലും ദൃശ്യമാകും; ഈ അടയാളങ്ങളിലൂടെ തിരിച്ചറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) രക്തത്തില്‍ കാണപ്പെടുന്ന മെഴുക്-കൊഴുപ്പ് പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. ഫലപ്രദമായി പ്രവര്‍ത്തിക്കാനും അവശ്യ ഹോര്‍മോണുകള്‍ നിര്‍മിക്കാനും, നിങ്ങളുടെ ശരീരത്തിന് കൊളസ്‌ട്രോള്‍ ആവശ്യമാണ്. എന്നിരുന്നാലും, രക്തത്തിലെ അമിത കൊളസ്‌ട്രോള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായേക്കാം. രക്തത്തിലെ കൊളസ്ട്രോളിന്റെ തോത് വര്‍ധിക്കുന്നതിന് നിരവധി ഘടകങ്ങളുണ്ട്. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, പതിവായി വ്യായാമം ചെയ്യാതിരിക്കുക, പുകവലി, അമിതമായ മദ്യപാനം, പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗാവസ്ഥകള്‍ എന്നിവ അവയില്‍ ചിലതാണ്. ഒരാള്‍ക്ക് അവരുടെ കാലുകളിലും ചില അടയാളങ്ങള്‍ കണ്ടെത്താനാകും, അത് ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ചില മുന്നറിയിപ്പ് ലക്ഷണങ്ങളാണ്.
                
High Cholesterol | അമിത കൊളസ്‌ട്രോളിന്റെ ലക്ഷണങ്ങള്‍ വിരലുകളിലും ദൃശ്യമാകും; ഈ അടയാളങ്ങളിലൂടെ തിരിച്ചറിയാം

'രക്തത്തിലെ അമിതമായ കൊളസ്ട്രോളിന്റെ ഏറ്റവും വ്യക്തമായ സൂചകങ്ങളിലൊന്നാണ് കാല്‍വിരല്‍ വേദനയും നഖത്തിലെ വേദനയും. കൈകളിലെയും കാലുകളിലെയും രക്തക്കുഴലുകള്‍ ഇടുങ്ങിയതും കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നതുമാണ് ലക്ഷണങ്ങള്‍ക്ക് കാരണം', ആരോഗ്യ വിദഗ്ധ ഡോക്ടര്‍ അര്‍പിത ദേശ്മുഖ് പറഞ്ഞു. അമിത കൊളസ്‌ട്രോള്‍ ലക്ഷണങ്ങള്‍ പതുക്കെ മാത്രമേ പ്രകടമാവൂ. അത് കൊണ്ട് തന്നെ ഇതിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കുന്നു. എന്നിരുന്നാലും, മുകളില്‍ പറഞ്ഞത് പോലെ, നിങ്ങളുടെ വിരലുകളും കാല്‍വിരലുകളും ഇടയ്ക്കിടെ ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ചില മുന്നറിയിപ്പ് അടയാളങ്ങള്‍ കാണിക്കും, അവയില്‍ ചിലത് പരിചയപ്പെടാം.

* കാലുകളില്‍ ഒരു ആവരണം ഉണ്ടാക്കുകയും രക്തയോട്ടം തടസപ്പെടുത്തുകയും നടക്കുമ്പോള്‍ വേദന വര്‍ധിക്കുകയും ചെയ്യും.

* ചര്‍മത്തില്‍ അസാധാരണമായ മഞ്ഞ നിറം കാണാന്‍ സാധിക്കും. കൈമുട്ടുകള്‍, നിതംബം, കൈപ്പത്തി എന്നിവിടങ്ങളിലാണ് ഈ മാറ്റം കാണാന്‍ സാധിക്കുക.

* കണ്‍പോളകളുടെ മുകളില്‍ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള പാടുകളും കാണാം. കൂടാതെ, ചില ആളുകള്‍ക്ക് കാലുകളില്‍ മരവിപ്പും ഉണ്ടാകാം.

* അത് പോലെ കാലുകളിലും നഖങ്ങളിലും മഞ്ഞ നിറം കാണാന്‍ സാധ്യതയുണ്ട്. മെഡിക്കല്‍ പ്രൊഫഷണലുകളുടെ അഭിപ്രായത്തില്‍, ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ അളവ് നിങ്ങളുടെ കാല്‍വിരലുകളുടെ നഖങ്ങള്‍ സാവധാനത്തില്‍ വളരാനും കട്ടിയാകാനും അല്ലെങ്കില്‍ വികലമാകാനും ഇടയാക്കും.

* ഉയര്‍ന്ന കൊളസ്‌ട്രോള്‍ മൂലം ഹൃദയാഘാതവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ശരിയായ മരുന്നുകള്‍ ഉപയോഗിച്ച് നിങ്ങളുടെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും, ജീവിതശൈലിയില്‍ ചില എളുപ്പത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങളുടെ അമിത കൊളസ്‌ട്രോള്‍ കുറയ്ക്കാനും കഴിയും. ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക, പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക, പതിവായി വ്യായാമം ചെയ്യുക, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നിവ കൊളസ്‌ട്രോള്‍ കുറക്കാന്‍ സഹായിക്കും. ലക്ഷണങ്ങള്‍ നിങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

Keywords: Bad Cholestrol, Tips, Warnings, Symptomps, Leg, Fingers, Toes, Blood, High Cholesterol Symptoms, Cholesterol, Health, Health Tips, Health News, High Cholesterol Symptoms: Warning Signs To Watch Out For In Your Fingers And Toes. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia