കൊല്‍ക്കത്തയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 100 കോടിയുടെ ഹെറോയിന്‍ പിടികൂടി, രണ്ടു പേര്‍ പിടിയില്‍

 


ADVERTISEMENT

കൊല്‍ക്കത്ത: (wwwkvartha.com 21.01.2020) കൊല്‍ക്കത്തയില്‍ വന്‍ മയക്കുമരുന്ന് പിടികൂടി. നൂറുകോടിയുടെ ഹെറോയിനാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. കിഴക്കന്‍ ഇന്ത്യയില്‍ സമീപകാലത്തു നടന്നതില്‍ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

25.25 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തതെന്നും അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് കുമാര്‍ യാദവ് വ്യക്തമാക്കി. രഹസ്യവിവരത്തെ തുടര്‍ന്ന് പൈക്പാറ മേഖലയിലെ തല പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.

കൊല്‍ക്കത്തയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 100 കോടിയുടെ ഹെറോയിന്‍ പിടികൂടി, രണ്ടു പേര്‍ പിടിയില്‍


Keywords:  India, National, News, Kolkata, Bangal, Heroine, Drugs, Heroin worth Rs.100 Cr. seized in Kolkata, 2 arrested

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia