Statue Wedding | വിവാഹത്തിന് സമ്മതിക്കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു: ജീവനൊടുക്കിയ കമിതാക്കളുടെ പ്രതിമകളുണ്ടാക്കി മതാചാരപ്രകാരം കല്യാണം നടത്തി കുടുംബം; തീവ്ര പ്രണയത്തിലായ ഇവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ബന്ധുക്കള്‍; രണ്ടുപേരുടെ ജീവന്‍ ബലി നല്‍കിയ ശേഷമുള്ള തിരിച്ചറിവിന് എന്ത് പ്രസക്തിയെന്ന് വ്യാപക വിമര്‍ശനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗാന്ധിനഗര്‍: (www.kvartha.com) വിവാഹത്തിന് സമ്മതിക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കിയ കമിതാക്കളായ ഗണേഷ് -രഞ്ജന എന്നിവരുടെ പ്രതിമകളുണ്ടാക്കി കല്യാണം നടത്തിവച്ച് ഗുജറാതിലെ താപിയിലുള്ള ഒരു കുടുംബം. മതാചാരപ്രകാരമായിരുന്നു പ്രതിമകളെ പ്രതീകാത്മകമായി വിവാഹം ചെയ്യിച്ചത്. തീവ്ര പ്രണയത്തിലായ ഇവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് കുടുംബം പറയുന്നത്. 
Aster mims 04/11/2022

എന്നാല്‍, വാര്‍ത്ത പുറത്തുവന്നതോടെ വ്യാപക വിമര്‍ശനവും കുടുംബാംഗങ്ങള്‍ക്ക് നേരെ ഉയര്‍ന്നു. രണ്ടുപേരുടെ ജീവന്‍ ബലി നല്‍കിയ ശേഷമുള്ള തിരിച്ചറിവിന് എന്ത് പ്രസക്തിയെന്ന് ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതരിക്കാന്‍ കുടുംബാംഗങ്ങളുടെ പ്രവൃത്തി പാഠമാകുമെന്നാണ് മറുവാദം. 

പ്രദേശവാസികള്‍ പറയുന്നത്: നിജാര്‍ താലൂകിലെ നെവാല ഗ്രാമത്തിലെ ഗണേഷ് പദ്വിയുടെയും രഞ്ജന പദ്വിയുടെയും ഏറെ കാലത്തെ പ്രണയമായിരുന്നു. തങ്ങളുടെ ബന്ധത്തില്‍ കുടുംബത്തിന്റ എതിര്‍പില്‍ നിരാശരായിരുന്നു ഇരുവരും. കുടുംബാഗങ്ങളുടെ മോശം പെരുമാറ്റവും പരിഹാസവും അവരെ കൂടുതല്‍ തളര്‍ത്തി. ഒടുവില്‍ വീട്ടുകാരുടെ എതിര്‍പിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ഒരു മരത്തില്‍ കയറുകെട്ടി തൂങ്ങി അവര്‍ ജീവനൊടുക്കിയത്. 

Statue Wedding | വിവാഹത്തിന് സമ്മതിക്കാത്തതിന്റെ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു: ജീവനൊടുക്കിയ കമിതാക്കളുടെ പ്രതിമകളുണ്ടാക്കി മതാചാരപ്രകാരം കല്യാണം നടത്തി കുടുംബം; തീവ്ര പ്രണയത്തിലായ ഇവരുടെ ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് ബന്ധുക്കള്‍; രണ്ടുപേരുടെ ജീവന്‍ ബലി നല്‍കിയ ശേഷമുള്ള തിരിച്ചറിവിന് എന്ത് പ്രസക്തിയെന്ന് വ്യാപക വിമര്‍ശനം


എന്നാല്‍ ഏറെ വൈകിയാണെങ്കിലും കുടുംബങ്ങള്‍ ഇപ്പോള്‍ അവരുടെ തെറ്റ് മനസ്സിലാക്കി. മരണംവരെ അംഗീകരിക്കാതിരുന്ന അവരുടെ ബന്ധം ഇപ്പോള്‍ അവര്‍ അംഗീകരിച്ചു. അവര്‍ക്ക് വിവാഹ ചടങ്ങുകളും നടത്തി. അവരുടെ മരണത്തിന് ഒരു വര്‍ഷത്തിനുശേഷം ഇരുവരുടെയും വിഗ്രഹങ്ങള്‍ സൃഷ്ടിച്ച്  എല്ലാ വിവാഹ ചടങ്ങുകളും മതാചാര പ്രകാരം നടത്തി.  

ഇത്തരത്തില്‍ പ്രണയ നൈരാശ്യവും ദുരഭിമാനവും മൂലം ഇത്തരം നിരവധി ആത്മഹത്യകള്‍ നടക്കുന്നതായി ദിവസേന വാര്‍ത്തകളില്‍ കാണാവുന്നതാണ്.

Keywords:  News,National,India,Gujarath,Marriage,Suicide,wedding,Family,Local-News, Here's Why Tapi Family Performed 'Statue' Wedding of Couple That Died By Suicide Last Year
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia