EPFO | ജീവനക്കാരുടെ ശ്രദ്ധയ്ക്ക്: കമ്പനി എല്ലാ മാസവും നിങ്ങളുടെ അക്കൗണ്ടില്‍ പിഎഫ് തുക നിക്ഷേപിക്കുന്നുണ്ടോ? വീട്ടില്‍ ഇരുന്ന് പരിശോധിക്കാം; എന്താണ് ചെയ്യേണ്ടത് എന്നറിയാം
Mar 9, 2023, 20:48 IST
ന്യൂഡെല്‍ഹി: (www.kvartha.com) ജീവനക്കാര്‍ക്കുള്ള റിട്ടയര്‍മെന്റ് സേവിംഗ്സ് പ്ലാനാണ് എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (EPF). എല്ലാ മാസവും ഒരു നിശ്ചിത തുക കമ്പനി ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുകയും പിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ തുകയ്ക്ക് വാര്‍ഷിക പലിശയും നല്കുന്നു. അതേസമയം, നിങ്ങളുടെ കമ്പനി എല്ലാ മാസവും നിങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ?. നിങ്ങളുടെ പിഎഫ് അക്കൗണ്ടില്‍ എല്ലാ മാസവും പണം നിക്ഷേപിക്കുന്നുണ്ടോ ഇല്ലയോ എന്ന് വീട്ടില്‍ ഇരുന്ന് അറിയാന്‍ കഴിയും.
എന്താണ് ചെയ്യേണ്ടത്?
* unifiedportal-mem(dot)epfindia(dot)gov(dot)in/memberinterface/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
* ആദ്യം നിങ്ങളുടെ യുഎഎന്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് പാസ്വേഡും സ്ക്രീനില്‍ നല്‍കിയിരിക്കുന്ന ക്യാപ്ച കോഡും നല്കി ലോഗിന്‍ ചെയ്യണം.
* ശേഷം, 'വ്യൂ' വിഭാഗത്തിലേക്ക് പോയി നാലാമത്തെ നമ്പറില്‍ നല്‍കിയിരിക്കുന്ന 'പാസ്ബുക്ക്' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. പാസ്ബുക്ക് വിഭാഗത്തില്‍ ലോഗിന്‍ ചെയ്യുന്നതിന് നിങ്ങളുടെ യുഎഎന്‍ നമ്പറും പാസ്വേഡും ക്യാപ്ച കോഡും വീണ്ടും നല്‍കേണ്ടിവരും.
* ഇതിനുശേഷം ഏത് കമ്പനിയാണ് പരിശോധിക്കേണ്ടതെന്നതിന്റെ അംഗ ഐഡി തിരഞ്ഞെടുക്കുക.
തുടര്‍ന്ന് നിങ്ങളുടെ കമ്പനി ഏതൊക്കെ മാസത്തിലാണ് പണം നിക്ഷേപിച്ചതെന്ന് പരിശോധിക്കാം. പിഎഫ് അക്കൗണ്ടില്‍ നിന്ന് ലഭിച്ച പലിശയും പിന്‍വലിച്ച പണവും സംബന്ധിച്ച വിവരങ്ങളും ഇവിടെ ലഭിക്കും.
പിഎഫ് ബാലന്‍സ് അറിയാം
1. വെബ്സൈറ്റില്‍ നിന്ന്
ഓണ്‍ലൈനായി പിഎഫ് ബാലന്‍സ് പരിശോധിക്കാന്‍, EPF പാസ്ബുക് പോര്‍ടല്‍ https://passbook(dot)epfindia(dot)gov(dot)in/MemberPassBook/Login സന്ദര്‍ശിക്കുക. യുഎഎന്‍, പാസ്വേഡ് എന്നിവ നല്കി ലോഗിന്‍ ചെയ്യുക. ഇതിന് ശേഷം Download/View Passbook എന്നതില്‍ ക്ലിക് ചെയ്യുക.പാസ്ബുക് നിങ്ങളുടെ മുന്നില്‍ ദൃശ്യമാകും
2. മിസ്ഡ് കോള്‍
രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 011-22901406 എന്ന നമ്പറിലേക്ക് മിസ്ഡ് കോള്‍ ചെയ്യുക. കുറച്ച് സമയത്തിന് ശേഷം, അകൗണ്ട് വിവരങ്ങള്‍ എസ് എം എസ് വഴി നിങ്ങളുടെ മൊബൈലില്‍ വരും.
3. എസ് എം എസ് (SMS) വഴി അറിയാം
എസ്എംഎസിലൂടെ പിഎഫ് ബാലന്‍സ് അറിയാന്‍, ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 7738299899 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യുക. ഇതിനായി ഈ നമ്പറിലേക്ക്, EPFO ??UAN LAN (ഭാഷ) എന്ന് ടൈപ്പ് ചെയ്ത് അയക്കുക. ഇംഗ്ലീഷില്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍, LAN-ന് പകരം ENG എന്നും ഹിന്ദിയിലുള്ള വിവരങ്ങള്‍ക്ക്, HIN എന്നും എഴുതുക. തുടര്‍ന്ന് പിഎഫ് ബാലന്‍സ് സംബന്ധിച്ച സന്ദേശം വരും.

Keywords: Latest-News, National, New Delhi, Top-Headlines, Government-of-India, Central Government, Business, Job, Workers, Here is how to check if your employer is paying your EPF contribution forward.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.