Apply Vote | ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാം; വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്യാം! എങ്ങനെയെന്ന് വിശദമായി അറിയാം
Mar 18, 2024, 11:39 IST
ന്യൂഡെൽഹി: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പ് ആവേശത്തിലാണ് രാജ്യം. ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19നാണ് ആദ്യ ഘട്ട പോളിങ്. കേരളം രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26 ന് പോളിങ് ബൂത്തിലേക്ക് എത്തും. തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള എല്ലാ ശ്രമങ്ങളും അധികൃതർ നടത്തുന്നുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് ഇപ്പോൾ വളരെ എളുപ്പമാണ്. നിങ്ങൾക്ക് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടെങ്കിൽ, വീട്ടിൽ ഇരുന്നു വോട്ടർ പട്ടികയിൽ പേര് ചേർക്കാം.
എപ്പോൾ വരെ അവസരം?
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഏപ്രിൽ നാല് വരെ അപേക്ഷിക്കാം. ഈവർഷം ഏപ്രിൽ ഒന്നിന് 18 വയസ് പൂർത്തിയാകുന്നവർക്കാണ് അർഹത. ബൂത്ത് ലെവൽ ഓഫീസർ (BLO) മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻ വി എസ് പി. പോർട്ടൽ, വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ അപേക്ഷ സമർപ്പിക്കാം. വോട്ടർ പട്ടികയിലെ തിരുത്തലുകൾ, മരിച്ചവരെ ഒഴിവാക്കൽ, താമസസ്ഥലം മാറ്റൽ തുടങ്ങിയവയ്ക്കുള്ള അവസരം ഇപ്പോഴില്ല.
ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം
* ഔദ്യോഗിക വെബ്‌സൈറ്റ് https://voters(dot)eci(dot)gov(dot)in/ സന്ദർശിക്കുക
* ഇടതുവശത്ത് ആദ്യം കാണുന്ന ഫോം 6 (New registration for general electors) എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക. ഇതിനുശേഷം മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ ഐഡി സൃഷ്ടിച്ച് ലോഗിൻ ചെയ്യുക.
* ലോഗിൻ ചെയ്ത ശേഷം, ഫോം 6 ഓപ്ഷനിൽ വീണ്ടും ക്ലിക്കുചെയ്യുക. അതിനുശേഷം നിങ്ങളുടെ സംസ്ഥാനം, ജില്ല, നഗരം എന്നിവ തിരഞ്ഞെടുക്കുക. മൊബൈൽ നമ്പർ, വിലാസം, നിയമസഭാ മണ്ഡലം തുടങ്ങിയ വിവരങ്ങൾ പൂരിപ്പിക്കുക.
* ഇതിനുശേഷം ആധാർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ആധാർ കാർഡിൻ്റെ ഫോട്ടോയും തിരിച്ചറിയൽ രേഖയുടെ ഫോട്ടോയും അപ്‌ലോഡ് ചെയ്യുക. അവസാനം ക്യാപ്‌ച കോഡ് നൽകി ഫോം സമർപ്പിക്കുക.
* സമർപ്പിച്ചതിന് ശേഷം, നിങ്ങൾക്ക് ഒരു രസീത് നമ്പർ ലഭിക്കും, അതിൻ്റെ സഹായത്തോടെ നിങ്ങൾക്ക് ഒരാഴ്ചയ്ക്ക് ശേഷം എപ്പോൾ വേണമെങ്കിലും നിങ്ങളുടെ വോട്ടർ ഫോമിൻ്റെ നില പരിശോധിക്കാൻ കഴിയും. നിങ്ങളുടെ ഫോം നിരസിക്കപ്പെട്ടാലും, ഈ നമ്പറിൽ നിന്ന് അതിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും.
ആവശ്യമായ രേഖകൾ
* പാസ്പോർട്ട് സൈസ് ഫോട്ടോ
* മൊബൈൽ ഫോൺ നമ്പർ
* ആധാർ കാർഡ്
* തിരിച്ചറിയൽ കാർഡ് (ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ് അല്ലെങ്കിൽ സ്‌കൂൾ സർട്ടിഫിക്കറ്റ് മുതലായവ)
* വിലാസത്തിൻ്റെ തെളിവ് (റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് അല്ലെങ്കിൽ ഫോൺ അല്ലെങ്കിൽ വൈദ്യുതി-വാട്ടർ ബിൽ മുതലായവ)
Keywords: News, National, New Delhi, Lok Sabha Election, Voter ID, Politics, Lifestyle, Voter List, Election, Birth Certificate, Here is how to add your name to the Election Commission voter list.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.