Acne Reasons | മുഖക്കുരു പമ്പ കടക്കാന്‍ ഈ ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ മതി; ഫലം ഉറപ്പ്
Mar 24, 2024, 16:54 IST
ന്യൂഡെൽഹി: (KVARTHA) എല്ലാ പ്രായത്തിലുമുള്ള ആളുകളെ ബാധിക്കുന്ന അവസ്ഥയാണ് മുഖക്കുരു. ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, അധിക എണ്ണ ഉൽപാദനം, ബാക്ടീരിയകൾ, ചർമത്തിലെ മൃതകോശങ്ങൾ, മരുന്നുകൾ എന്നിവ അടക്കം നിരവധി ഘടകങ്ങൾ മുഖക്കുരുവിന് കാരണമാകുന്നു. മുഖക്കുരു കുറയ്ക്കാൻ പലരും പലതരത്തിലുള്ള ക്രീമുകൾ ഉപയോഗിക്കാറുണ്ട്. മിക്കവർക്കും എത്ര ഉത്പന്നങ്ങൾ പരീക്ഷിച്ചാലും, മുഖക്കുരു ഒന്നുകിൽ മടങ്ങിവരും അല്ലെങ്കിൽ ഒരിക്കലും പോകില്ല. അത്തരം സന്ദർഭങ്ങളിൽ, പ്രശ്നത്തിൻ്റെ മൂലകാരണം മനസിലാക്കുകയും അത് പരിഹരിക്കുകയും ചെയ്യുന്നതാണ് നല്ലത്. നിങ്ങൾക്ക് മുഖക്കുരു ഉണ്ടെങ്കിൽ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.
* ഭക്ഷണക്രമം
എണ്ണമയമുള്ള ഭക്ഷണങ്ങൾ, ചോക്കലേറ്റുകൾ, മധുരമുള്ള ലഘുഭക്ഷണങ്ങൾ എന്നിവ ചർമത്തെ ദോഷകരമായി ബാധിക്കും. ഇത് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ അളവ് വർധിപ്പിക്കുകയും ചെയ്തേക്കാം. ഇത് മുഖക്കുരുവും വർധിപ്പിക്കും. അതുപോലെ, പൂരിത കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ മുഖക്കുരു ലക്ഷണങ്ങൾ വഷളാക്കും. മുഖക്കുരു ഉണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.
ഓക്സിഡേറ്റീവ് സ്ട്രെസ് കാരണം, മുഖക്കുരു പ്രശ്നം സംഭവിക്കുന്നു. ഇത് തടയാൻ, ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമായ ഭക്ഷണം കഴിക്കാം. തക്കാളി, ചീര, കോളിഫ്‌ളവർ, കാരറ്റ്, കടല, പ്ലം, ആപ്പിൾ, മാതളനാരങ്ങ, പേര തുടങ്ങിയവ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്. മുഖക്കുരു കുറയ്ക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗുണം ചെയ്യും. ഓട്‌സ്, തൈര്, കൊഴുപ്പ് കുറഞ്ഞ പാൽ, ഉഴുന്ന്, കൂൺ, പനീർ, ധാന്യങ്ങൾ മുതലായവ കഴിക്കാം.
ഒമേഗ -3 ഫാറ്റി ആസിഡുകളും മുഖക്കുരു ചികിത്സയിൽ ഗുണം ചെയ്യും. ഫ്ളാക്സ് സീഡ്, ചിയ വിത്തുകൾ, സോയാബീൻ ഓയിൽ മുതലായവയിൽ ഒമേഗ -3 ധാരാളമായി കാണപ്പെടുന്നു. ബ്രോക്കോളി, ചീര, പച്ച, ഇലക്കറികൾ, തണ്ണിമത്തൻ, മഞ്ഞ പച്ചക്കറികൾ മുതലായവ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വൈറ്റമിൻ-എ സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു മൂലമുള്ള ചർമ്മത്തിലെ വീക്കം കുറയ്ക്കുന്നതിനും ഗുണം ചെയ്യും.
* സമ്മർദം
സമ്മർദം ശരീരത്തെ വിവിധ വിധങ്ങളിൽ സാരമായി ബാധിക്കും. ഇത് ഹോർമോണുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. നിരന്തരമായ സമ്മർദം വീക്കം ഉണ്ടാക്കുകയും സെബം അഥവാ മുഖചർമത്തിലുണ്ടാവുന്ന എണ്ണമയം ഉൽപാദനം വർധിപ്പിക്കുകയും സുഷിരങ്ങൾ തടയുകയും മുഖക്കുരു കൂടുതൽ വഷളാക്കുകയും ചെയ്യും.
* ഹോർമോൺ അസന്തുലിതാവസ്ഥ
പ്രധാനമായും പുരുഷന്മാരിൽ കാണപ്പെടുന്ന ഹോർമോണുകളുടെ ഒരു കൂട്ടമാണ് ആൻഡ്രോജൻ, എന്നാൽ സ്ത്രീകളിൽ കുറഞ്ഞ അളവിൽ കാണപ്പെടുന്നു. ആൻഡ്രോജൻ്റെ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോൾ (സാധാരണയായി പ്രായപൂർത്തിയാകുമ്പോഴോ, ഗർഭാവസ്ഥയിലോ, ആർത്തവവിരാമത്തിലോ) അത് ചർമ്മത്തിൽ മുഖക്കുരു രൂപപ്പെടാൻ കാരണമാകും.
* തൈറോയ്ഡ് തകരാറുകൾ
തൈറോയ്ഡ് ഗ്രന്ഥിയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ തൈറോയ്ഡ് തകരാറുകൾ ഉണ്ടാക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിൽ നിരവധി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു, അത് മെറ്റബോളിസത്തെ സഹായിക്കുകയും ശരീരത്തിൻ്റെ മറ്റ് പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. തൈറോയ്ഡ് തകരാറുകൾ, ചർമ്മത്തിലെ കോശത്തിന്റെ അവസ്ഥയിൽ മാറ്റം വരുത്തുകയും ഉപരിതലത്തിൽ ചർമ്മകോശങ്ങൾ അടിഞ്ഞുകൂടുകയും മുഖക്കുരുവിന് കാരണമാവുകയും ചെയ്യുന്നു.
നിങ്ങളുടെ ചർമ്മത്തിൽ ക്രീമുകളും മറ്റും പുരട്ടി മടുത്തെങ്കിലും മുഖക്കുരു ഇപ്പോഴും പോയിട്ടില്ലെങ്കിലും
കാരണം തിരിച്ചറിയാനും ഉചിതമായ ചികിത്സയ്ക്കും ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുന്നതാണ് ഉചിതം.
Keywords: Health, Lifestyle, New Delhi, Acne, Hormone, Bacteria, Dead Cells, Chocolates, Fat, Vitamin, Androgen, Citrus, Thyroid, Diet, Sebum, Dermatologist, Here are the reasons why those acne-reducing creams aren’t working.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.