Trust vote | ജാര്‍ഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വത്തിനിടെ ഹേമന്ത് സോറന്‍ തിങ്കളാഴ്ച നിര്‍ണായക വിശ്വാസ വോട് തേടും
Sep 4, 2022, 10:50 IST
റാഞ്ചി: (www.kvartha.com) ജെഎംഎം-കോണ്‍ഗ്രസ് സഖ്യസര്‍കാരിന്റെയും മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും ഭാവി അനിശ്ചിതത്വത്തിലായിരിക്കെ ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ തിങ്കളാഴ്ച നിയമസഭയില്‍ വിശ്വാസവോട് തേടും. തിങ്കളാഴ്ചത്തെ നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി വിശ്വാസവോട് തേടുമെന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
നിയമസഭാ സെക്രടേറിയറ്റ് എംഎല്‍എമാര്‍ക്ക് അയച്ച കത്തിലാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി സന്നദ്ധത അറിയിച്ചിട്ടുള്ളതായി വ്യക്തമാക്കിയിട്ടുള്ളത്. പ്രതിപക്ഷമായ ബിജെപി സഭയില്‍ തങ്ങളുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ ഞായറാഴ്ച നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്.
ജാര്‍ഖണ്ഡില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ആലംഗീര്‍ ആലം പറഞ്ഞു. 'ഞങ്ങളുടെ പ്രതിനിധി സംഘം ഗവര്‍ണറെ വ്യാഴാഴ്ച കാണുകയും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ചിത്രം വ്യക്തമാക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഒന്നും നടന്നിട്ടില്ല. അതിനാല്‍, ഞങ്ങള്‍ നിയമസഭയില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും ഭൂരിപക്ഷം തെളിയിക്കുകയും ചെയ്യും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി ഹേമന്ത് സോറനെ എംഎല്‍എയായി അയോഗ്യനാക്കണമെന്ന് ബിജെപി തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടതോടെ ജാര്‍ഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു, തുടര്‍ന്ന് കമീഷന്‍ തീരുമാനം ഗവര്‍ണര്‍ രമേഷ് ബയാസിന് വിട്ടു. തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം ഇതുവരെ ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും, ഹേമന്ത് സോറന് കാര്യങ്ങള്‍ അനുകൂലമല്ലെന്ന് പല ഉദ്യോഗസ്ഥരും പറയുന്നു. അതേസമയം, സോറന്‍ ഒരു തടസവുമില്ലാതെ കാലാവധി പൂര്‍ത്തിയാക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ടി നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Keywords: Latest-News, National, Vote, Top-Headlines, Political-News, Politics, Election, Jharkhand, Congress, Hemant Soren, Hemant Soren to seek trust vote tomorrow amid uncertainty over CM post.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.