Wins trust vote | ജാർഖണ്ഡിൽ ഹേമന്ത് സോറന്‍ സര്‍കാര്‍ വിശ്വാസവോടെടുപ്പിൽ വിജയിച്ചു; 81ൽ 48 എംഎൽഎമാർ അനുകൂലിച്ചു
Sep 5, 2022, 14:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റാഞ്ചി: (www.kvartha.com) ജാർഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള യുപിഎ സർകാർ നിയമസഭയിൽ വിശ്വാസവോട് നേടി വിജയിച്ചു. ആകെയുള്ള 81 എംഎൽഎമാരിൽ 48 പേരും സർകാരിന് അനുകൂലമായി വോട് ചെയ്തു.ഏറ്റവും വലിയ കക്ഷിയായ ജെഎംഎമിന് 30 എംഎൽഎമാരും കോൺഗ്രസിന് 18 എംഎൽഎമാരും ആർജെഡിക്ക് ഒരാളുമാണുള്ളത്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് 26 എംഎൽഎമാരാണ് സഭയിലുള്ളത്.
സംസ്ഥാന സർകാരിന്റെ വിശ്വാസവോടെടുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ബിജെപി പാർടി നേതാവ് ബാബുലാൽ മറാണ്ടി പറഞ്ഞു. ഭയം മൂലമാണ് വിശ്വാസവോടെടുപ്പ് നടത്താനുള്ള നിർദ്ദേശം സംസ്ഥാന സർകാർ കൊണ്ടുവന്നതെന്ന് ബിജെപി എംഎൽഎ നീലകണ്ഠ് സിങ് മുണ്ട പറഞ്ഞു.
മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ തെരഞ്ഞെടുപ്പ് അയോഗ്യതാ കേസില്‍ ഗവര്‍ണറുടെ തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലാണ് സർകാർ വിശ്വാസവോടെടുപ്പ് നടത്തിയത്. ഖനന ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട പരാതിയില്‍ ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ രമേഷ് ബെയ്‌സ് ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. കുതിരക്കച്ചവടശ്രമം ഒഴിവാക്കാൻ ഭരണസഖ്യത്തിലെ 32 എംഎൽഎമാരെ ഓഗസ്റ്റ് 30-ന് റായ്പൂരിലെ റിസോർടിലേക്ക് കൊണ്ടുപോയിരുന്നു.

Keywords: Hemant Soren government wins trust vote, National, News, Top-Headlines, Government, Congress, BJP, Political party, Governor, Complaint, MLA, Vote.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.