Arrested | ഭൂഖനന അഴിമതിക്കേസ്; ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ കോടതിയില്‍ ഹാജരാക്കും; ചംപായ് സോറന്‍ അടുത്ത ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകുമെന്ന് സൂചനകള്‍
Feb 1, 2024, 09:22 IST
റാഞ്ചി: (KVARTHA) ഭൂഖനന അഴിമതിക്കേസില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (Enforcement Directorate-ഇഡി) അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ വ്യാഴാഴ്ച (01.02.2024) കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ചയാണ് (31.01.2024) ഹേമന്ത് സോറനെ ഇഡി അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇഡി അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് കേസില്‍ ഇഡി കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം സോറന്‍ രാജി വെച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനുശേഷമേ തന്നെ അറസ്റ്റ് ചെയ്യാവൂവെന്ന സോറന്റെ ആവശ്യം ഇഡി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറിയിരുന്നു. മുഖ്യമന്ത്രി പദവിയിലിരിക്കെ അറസ്റ്റെന്ന നാണക്കേട് ഒഴിവാക്കാനാണ് സോറന്‍ രാജി വെച്ചത്. തുടര്‍ന്ന് രാത്രിയോടെയാണ് ഇഡി സോറന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സോറന്റെ രാജിയോടെ മന്ത്രി ചംപായ് സോറന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍. നേരത്തെ ഹേമന്ത് സോറന്റെ ഭാര്യ കല്‍പന സോറനെ മുഖ്യമന്ത്രിയാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പാര്‍ടിക്ക് അകത്തുനിന്നും പുറത്തുനിന്നും പ്രതിഷേധം ഉയര്‍ന്നതോടെയാണ് തീരുമാനം മാറ്റിയത്.
സംസ്ഥാനം ഭരിക്കുന്ന ജെഎംഎം നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ ഗവര്‍ണറുടെ വസതിയിലെത്തി ഗതാഗത വകുപ്പ് മന്ത്രി ചംപായ് സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 48 എംഎല്‍എമാരാണ് ഗവര്‍ണറെ കണ്ടത്. കോണ്‍ഗ്രസ് എംഎല്‍എമാരടക്കം രാജ്ഭവനിലെത്തി. ഭൂരിഭാഗം എംഎല്‍എമാരും ചംപായ് സോറന്‍ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇഡി സംഘം റാഞ്ചിയിലെ സോറന്റെ വസതിയിലെത്തിയത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ജനുവരി 20ന് സോറനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ആദ്യം അയച്ച എട്ട് സമന്‍സും അവഗണിച്ച ശേഷമാണ് സോറന്‍ 20ന് ഹാജരായത്. ചോദ്യം ചെയ്യലിനായി വീണ്ടും സോറനെ തിരഞ്ഞ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ഡെല്‍ഹിയിലെ വസതിയിലെത്തിയെങ്കിലും സോറനെ കണ്ടെത്താനായില്ല. ഒടുവില്‍ 8 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സോറന്‍ റാഞ്ചിയിലെ വസതിയിലെത്തിയത്.
Keywords: News, National, National-News, Malayalam-News, Enforcement Directorate, Hemant Soren, CM, Former, Case, Arrested, ED, Land Scam, Money Laundering, Probe, Hemant Soren arrested by ED in land scam money laundering probe.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.