'അദ്ദേഹത്തിന്റെ അവസാന ആഗ്രഹം നടത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി സഹായിക്കണം'; കൊറോണയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ മരണപ്പെട്ട ഡോക്ടറുടെ മാന്യമായ ശവസംസ്കാരം മറ്റൊരു സെമിത്തേരിയില്‍ നടത്തണമെന്ന് ഭാര്യ
Apr 23, 2020, 12:33 IST
ചെന്നൈ: (www.kvartha.com 23.04.2020) കൊറോണ വൈറസ് ബാധിച്ച രോഗികളെ പരിചരിക്കുകയും ഒടുവില്‍ കൊറോണ ബാധിച്ച് മരിക്കുകയും ചെയ്ത ചെന്നൈയിലെ ന്യൂറോ സര്ജന് സൈമണ്‍ ഹെര്‍ക്കുലിസിന് മാന്യമായ ശവസംസ്കാരം മറ്റൊരു സെമിത്തേരിയില്‍ നല്‍കണമെന്ന ആവശ്യവുമായി ഭാര്യ. അദ്ദേഹത്തിന്റെ അവസാനത്തെ ആഗ്രഹമായിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് തമിഴ്നാട് സര്‍ക്കാരിനോട് ഭാര്യ ആനന്ദി സൈമണ്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചത്.
പരിചരിച്ച രോഗികളില്‍ നിന്നാണ് ഡോക്ടര്‍ക്ക് രോഗം പിടിപെട്ടത്. എന്നാല്‍ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ആക്രമിക്കുകയും ശവസംസ്കാരം തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. മൃതദേഹം ആദ്യം ടി പി ഛത്രം ശ്മശാനത്തിലേക്ക് കൊണ്ടുപോയപ്പോള്‍ ആളുകള്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് പുലര്‍ച്ചെ 12.15-ന് അണ്ണാനഗര്‍ വേലങ്കാട് ശ്മശാനത്തില്‍ എത്തിച്ചപ്പോഴും 50-ഓളം പേര് തടഞ്ഞു.
ആംബുലന്‍സിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റു. മൃതദേഹം വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് കനത്ത പോലീസ് കാവലില്‍ തിരികെയെത്തിച്ച് പുലര്‍ച്ചെ 1.40-നാണ് സംസ്കരിച്ചത്. രണ്ട് പേരുടെ സഹായത്തോടെ കുഴികുത്തി സംസ്കാരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ഭര്‍ത്താവിന്റെ ശവസംസ്കാരം മാന്യമായി ഒരു തവണ കൂടി നടത്തണമെന്ന ആവശ്യം ആനന്ദി സൈമണ്‍ ഉന്നയിച്ചിരിക്കുന്നത്.
'കോവിഡ് ബാധിച്ചാണ് എന്റെ ഭര്‍ത്താവ് മരിച്ചത്. താന്‍ രോഗത്തെ അതീജീവിക്കാതെ പോയാല്‍ ആചാരപരമായി തന്നെ സംസ്കരിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഭര്‍ത്താവിന്റെ അവസാനത്തെ ആഗ്രഹം നടത്താന്‍ തമിഴ്നാട് മുഖ്യമന്ത്രി സഹായിക്കണം' എന്ന ആവശ്യം വീഡിയോയിലൂടൊണ് ആനന്ദി ഹെര്‍ക്കുലിസ് ഉന്നയിച്ചിരിക്കുന്നത്.
മൃതദേഹം ചെന്നൈ കോര്പ്പറേഷന് നടത്തുന്ന സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് കില്പോക്കിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ അടക്കണമെന്നാണ് ആനന്ദി ആഗ്രഹിക്കുന്നത്.
'കവറിലാക്കിയാണ് ഭര്‍ത്താവിന്റെ മൃതദേഹം സംസ്കരിച്ചത്. അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത് കില്‍പോക്ക് സെമിത്തേരിയില്‍ അടക്കണം. അങ്ങനെ ചെയ്യുന്നതിലൂടെ വൈറസ് പടരുകയൊന്നുമില്ല. ഞാനിപ്പോ വിധവയാണ്. എനിക്ക് മൂന്ന് കുട്ടികളുമുണ്ട്. എന്റെ ഭര്‍ത്താവിന്റെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാന്‍ മുഖ്യമന്ത്രി സഹായിക്കണം', ആനന്ദി സൈമണ്‍ വീഡിയോയിലൂടെ പറയുന്നു.
ഡോക്ടറുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞതില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും വേണ്ടി സേവനമനുഷ്ഠിച്ച ഒരു ഡോക്ടര്‍ മരിച്ചാല്‍ മാന്യമായ രീതിയില്‍ സംസ്കരിക്കണം. ഭരണഘടനയിലെ 21-ാം അനുച്ഛേദത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.
ഡോക്ടറുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനത്തിലെത്തിയവരെ ആക്രമിച്ചത് അപലപനീയമാണ്. പൊതുജനങ്ങള്‍ ക്രമസമാധാനം സ്വന്തം കൈകളിലാക്കരുത്. ഇത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും കോടതി പറഞ്ഞിരുന്നു.
Keywords: News, National, Tamilnadu, chennai, Doctor, Death, Funeral, COVID19, Wife, Chief Minister, Widow, Help to fullfill last wish, Appeals Wife Of Tamil Nadu Doctor Who Died Of COVID-19

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.