SWISS-TOWER 24/07/2023

ഇരുചക്ര വാഹന യാത്രികര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകള്‍ക്ക് ബി ഐ എസ് അംഗീകാരം നിര്‍ബന്ധമാക്കി കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 01.08.2020) ഇരുചക്ര വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകള്‍ക്ക് 2016ലെ ബി ഐ എസ് നിയമമനുസരിച്ചുള്ള അംഗീകാരം നിര്‍ബന്ധം ആക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനം ദേശീയ ഉപരിതല ഗതാഗത ദേശീയപാത മന്ത്രാലയം പുറത്തിറക്കി.

ഇതോടെ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ ഹെല്‍മെറ്റുകള്‍ക്കും ബി ഐ എസ് അംഗീകാരം ഉറപ്പാക്കാന്‍ കഴിയും . ഇത് ഹെല്‍മെറ്റുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും, റോഡ് സുരക്ഷ ഉറപ്പാക്കാനും അതുവഴി റോഡ് അപകടങ്ങള്‍ മൂലമുള്ള പരിക്കുകള്‍ കുറയ്ക്കാനും വഴി തുറക്കും.

ഇരുചക്ര വാഹന യാത്രികര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റുകള്‍ക്ക് ബി ഐ എസ് അംഗീകാരം നിര്‍ബന്ധമാക്കി കൊണ്ടുള്ള കരട് വിജ്ഞാപനം പുറത്തിറക്കി

ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉള്ള നിര്‍ദേശങ്ങളും, അഭിപ്രായങ്ങളും, വിജ്ഞാപനം പുറപ്പെടുവിച്ചതിനു മുപ്പത് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാവുന്നതാണ്.

Keywords:  Helmets to come under BIS norms soon, Government notifies, New Delhi, News, Vehicles, Passengers, Road, Protection, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia