Helicopter Missing | 5 വിദേശ പൗരന്മാരടക്കം യാത്രക്കാരായി 6 പേര്‍; നേപാളിലെ എവറസ്റ്റിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി റിപോര്‍ട്
Jul 11, 2023, 14:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നേപാളില്‍ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി റിപോര്‍ട്. സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. 9NMV എന്ന കോള്‍ ചിഹ്നമുള്ള ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കന്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി 'ഇന്‍ഡ്യ ടുഡേ' റിപോര്‍ട് ചെയ്തു.
അഞ്ച് മെക്‌സികന്‍ പൗരന്മാരുമായി പോയ പൈലറ്റ് ചെയ്തത് ക്യാപ്റ്റന്‍ ചേത് ഗുരുങ് ആണ്. സോലുഖുംബുവിലെ സുര്‍കിയില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം 15 മിനുറ്റിനുള്ളില്‍ നഷ്ടപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപോര്‍ട് ചെയ്തു. ഹെലികോപ്റ്റര്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Keywords: News, National, National-News, Accident-News, Helicopter, Missing,Foreigners, Mount Everest, Nepal, Helicopter with 6 people on board crashes near Mount Everest in Nepal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

