SWISS-TOWER 24/07/2023

Violating environmental laws | പരിസ്ഥിതി സംരക്ഷണനിയമങ്ങളുടെ ലംഘനം ക്രിമിനല്‍ക്കുറ്റമാകുന്ന രീതിക്ക് മാറ്റംവരുന്നു; ഇനി തടവിന് പകരം കാത്തിരിക്കുന്നത് വന്‍ പിഴ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) പരിസ്ഥിതി സംരക്ഷണനിയമങ്ങളുടെ ലംഘനം ക്രിമിനല്‍ക്കുറ്റമാകുന്ന രീതിക്ക് മാറ്റംവരുന്നു. ഇത്തരം സംഭവങ്ങളില്‍ തടവുശിക്ഷയ്ക്കുപകരം പിഴ ചുമത്താനുള്ള നീക്കങ്ങളാണ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.

Violating environmental laws | പരിസ്ഥിതി സംരക്ഷണനിയമങ്ങളുടെ ലംഘനം ക്രിമിനല്‍ക്കുറ്റമാകുന്ന രീതിക്ക് മാറ്റംവരുന്നു; ഇനി തടവിന് പകരം കാത്തിരിക്കുന്നത് വന്‍ പിഴ

പരമാവധി അഞ്ചുകോടി രൂപയോ ലംഘനംമൂലം പരിസ്ഥിതിക്കുണ്ടായ നാശനഷ്ടം അതിലുമുപരിയാണെങ്കില്‍ തതുല്യമായ തുകയോ പിഴയായി ഈടാക്കാനുള്ള കരടിന് രൂപം നല്‍കിക്കഴിഞ്ഞു. ഇതുപ്രകാരം, പിഴത്തുക നിശ്ചയിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കായിരിക്കും. കേന്ദ്രതലത്തില്‍ ജോയന്റ് സെക്രടറിമാരും സംസ്ഥാനതലത്തില്‍ സെക്രടറി റാങ്കിലുള്ളവരും പിഴത്തുക നിശ്ചയിക്കും.

പിഴയായി ഈടാക്കുന്ന തുക സമാഹരിച്ച് പരിസ്ഥിതി സംരക്ഷണഫന്‍ഡ് രൂപവത്കരിക്കാനും ഭേദഗതിയില്‍ നിര്‍ദേശിക്കുന്നുണ്ട്. പിഴ അടയ്ക്കാത്തവര്‍ക്കുള്ള ശിക്ഷയും കരടില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇവര്‍ മൂന്നുവര്‍ഷംവരെ തടവിനും പത്തുകോടി രൂപവരെ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടേക്കാം. നിലവില്‍ നിയമലംഘനത്തിന് അഞ്ചുവര്‍ഷംവരെ തടവോ ഒരുലക്ഷംവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിക്ഷ.

ആവര്‍ത്തിക്കുന്നവരില്‍നിന്ന് ലംഘനം തുടരുന്ന എല്ലാദിവസവും 5000 രൂപവരെ അധികപിഴ ഈടാക്കുമെന്നും കരടില്‍ പറയുന്നു. ഒരുവര്‍ഷത്തിലേറെ ലംഘനം തുടര്‍ന്നാല്‍ ഏഴുവര്‍ഷംവരെ തടവ് ലഭിക്കും. ഈരീതിക്ക് മാറ്റംവന്നാലും പരിസ്ഥിതിനിയമലംഘനം ഗുരുതരമായ പരിക്കുകള്‍ക്കോ മരണത്തിനോ കാരണമായാല്‍ അത് ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തിന്റെ പരിധിയില്‍വരും.

വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും വിഷയത്തിലുള്ള നിര്‍ദേശം ഈ മാസം 21 വരെ diriapoilicy-moefcc@gov(dot)in എന്ന വിലാസത്തില്‍ സമര്‍പിക്കാം. ഇതുപരിഗണിച്ച് മന്ത്രാലയം കരടുവിജ്ഞാപനം പുറപ്പെടുവിക്കും. തുടര്‍ന്ന്, വീണ്ടും പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ തേടും.
Keywords: Hefty fine, jail mooted for violating environmental laws, New Delhi, News, Environmental problems, Jail, National.


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia