ശിരോവസ്ത്രം നിര്‍ബന്ധമാക്കി; ഇറാനിലെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഷൂട്ടിങ് താരം കളിക്കില്ല
Oct 29, 2016, 22:14 IST
ന്യൂഡല്‍ഹി: (www.kvartha.com 29.10.2016) ഏഷ്യന്‍ എയര്‍ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനില്ലെന്ന ഇന്ത്യന്‍ ഷൂട്ടിങ് താരം ഹീന സിദ്ധു. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാ വനിതാ താരങ്ങള്‍ക്കും ശിരോവസ്ത്രം നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്നാണ് താരത്തിന്റെ തീരുമാനം. മത്സരത്തില്‍ പങ്കെടുക്കില്ലെന്ന കാര്യം ഹീന ദേശീയ റൈഫിള്‍ അസോസിയേഷനെ കത്തിലൂടെ അറിയിച്ചു.
വനിത താരങ്ങള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാക്കിയ ടൂര്‍ണമെന്റിന്റെ സംഘാടകസമിതിയുടെ തീരുമാനം മത്സരത്തിന്റെ അന്തസത്തയ്‌ക്കെതിരാണ്. താന്‍ വിപ്ലവകാരിയല്ലെന്നും തീരുമാനത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും ഹീന സിദ്ധു ട്വിറ്ററില്‍ കുറിച്ചു.
ഡിസംബറിലാണ് ടെഹ്‌റാനില്‍ മത്സരം തുടങ്ങുന്നത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു ഹീന സിദ്ധു റിയോ ഒളിംപിക്‌സില്‍ ഫൈനലിലേക്ക് യോഗ്യത നേടാതെ പതിനാലാമതായാണ് മത്സരം പൂര്‍ത്തിയാക്കിയത്.

Keywords: Shooters, Letter, Woman, Player, Competition, Olympics, Final, Iran, Indian, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.