SWISS-TOWER 24/07/2023

Rain | തേനി ജില്ലയിൽ കനത്ത മഴ; മുന്നറിയിപ്പ് നൽകി കലക്ടർ

 


ADVERTISEMENT

ഉത്തമപാളയം: (KVARTHA) തേനി ജില്ലയിൽ കനത്ത മഴ. തിങ്കളാഴ്ച രാവിലെ മുതൽ ശക്തമായ മഴ തുടരുകയാണ്. ഇതുമൂലം റോഡുകളിൽ മഴവെള്ളം കയറുകയും പെരിയകുളം, മധുര, പഴയ ബസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടായി.

Rain | തേനി ജില്ലയിൽ കനത്ത മഴ; മുന്നറിയിപ്പ് നൽകി കലക്ടർ

മഴയെ തുടർന്ന് തേനി, വീരപാണ്ടി, ബോഡി, പെരിയകുളം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചൂടിന് ശമനം വന്നതും തണുത്ത കാലാവസ്ഥയും ഉണ്ടായത് ആശ്വസമായിട്ടുണ്ട്. ഉത്തമപാളയം, കോമ്പൈയ്, അനുമന്തൻപ്പെട്ടി, കെ പുതുപ്പെട്ടി പ്രദേശങ്ങളിൽ മഴയെ ആശ്രയിച്ചുള്ള കൃഷികൾക്കായി നിലം ഉഴുതലും നടക്കുന്നു.

അതേസമയം തിങ്കളാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് ജില്ലാ കലക്ടർ ആർ വി ഷാജിവന മുന്നറിയിപ്പ് നല്കി. മഴയുള്ളപ്പോൾ മരങ്ങൾക്കും വൈദ്യുത തൂണുകൾക്കും സമീപം നിൽക്കരുത്. നദികളിൽ വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ആ പ്രദേശങ്ങളിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Aster mims 04/11/2022

Rain | തേനി ജില്ലയിൽ കനത്ത മഴ; മുന്നറിയിപ്പ് നൽകി കലക്ടർ

Keywords: Newsm National, Uthamapalayam, Rain, Theni, Weather, Warning, Collector, Traffic Jam,   Heavy rains in Theni district.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia