PAN Card | ഈ പാൻ കാർഡ് ഉടമകളെ കാത്തിരിക്കുന്നത് കനത്ത പിഴ! ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യൻ ആദായനികുതി വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡാണ് പാൻ കാർഡ്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണിത്. ഇത് കൂടാതെ, വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള ബാങ്ക് ഇടപാടുകൾ, വായ്പ അപേക്ഷ, ആദായനികുതി റിട്ടേൺ ഫയൽ ചെയ്യൽ, നിക്ഷേപം തുടങ്ങിയവ ചെയ്യാൻ കഴിയില്ല. ഇതുകൂടാതെ, പാൻ കാർഡ് ഐഡന്റിറ്റി തെളിവായും ഉപയോഗിക്കുന്നു. അതേസമയം പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടിയുണ്ട്. ഇല്ലെങ്കിൽ കനത്ത പിഴ നൽകേണ്ടി വന്നേക്കാം.

PAN Card | ഈ പാൻ കാർഡ് ഉടമകളെ കാത്തിരിക്കുന്നത് കനത്ത പിഴ! ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കുക

ഒന്നിലധികം കാർഡുകൾ കൈവശമുണ്ടോ?

ഒന്നിലധികം പാൻ കാർഡുകൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഒരു വ്യക്തിക്ക് വ്യാജ അല്ലെങ്കിൽ അധിക പാൻ കാർഡുകൾ ഉണ്ടെങ്കിൽ നിയമ നടപടികളിൽ അകപ്പെട്ടേക്കാം. ആദായനികുതി വകുപ്പിന്റെ അഭിപ്രായത്തിൽ ഓരോ വ്യക്തിക്കും ഒരു പാൻ നമ്പർ മാത്രമേ ഉണ്ടാകാവൂ. ഒരു വ്യക്തിക്കോ കമ്പനിക്കോ ഒന്നിൽ കൂടുതൽ പാൻ നമ്പറുകൾ ഉണ്ടെങ്കിൽ അത് നിയമവിരുദ്ധമാണ്. പിടിക്കപ്പെട്ടാൽ ആദായനികുതി വകുപ്പിന് നിയമനടപടി സ്വീകരിക്കുകയോ സാമ്പത്തിക പിഴ ചുമത്തുകയോ ചെയ്യാം.
അധികാരികളെ കബളിപ്പിക്കുന്നതിനോ പണം ലാഭിക്കുന്നതിനോ വേണ്ടി ചിലർ നിരവധി പാനുകൾക്കായി അപേക്ഷകൾ സമർപ്പിക്കാറുണ്ട്. ശിക്ഷ ലഭിക്കുന്ന ഗുരുതരമായ കുറ്റങ്ങളാണിവ.

പിഴയെത്രയാണ്?

ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, ആദായനികുതി നിയമം 1961-ലെ സെക്ഷൻ 272 ബി പ്രകാരം നടപടിയെടുക്കും. ഈ വകുപ്പ് പ്രകാരം ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉള്ള വ്യക്തിക്ക് 10,000 രൂപ പിഴ ചുമത്താം. ഒന്നിൽക്കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ, രണ്ടാമത്തെ പാൻ കാർഡ് സറണ്ടർ ചെയ്യണം.

എങ്ങനെ പാൻ കാർഡ് സറണ്ടർ ചെയ്യാം

അധിക പാൻ കാർഡുകൾ റദ്ദാക്കാനും/സറണ്ടർ ചെയ്യാനും വ്യക്തികൾക്ക് അവസരം നൽകിയിട്ടുണ്ട്. ഓൺലൈനായും ഓഫ്‌ലൈനായും സറണ്ടർ ചെയ്യാം. അടുത്തുള്ള എൻഎസ്‌ഡിഎൽ (NSDL) കലക്ഷൻ സെന്ററിൽ പാൻ തിരുത്തൽ ഫോം സമർപ്പിച്ചുകൊണ്ട് സറണ്ടർ ചെയ്യാവുന്നതാണ്.

ഓൺലൈനായി ചെയ്യാൻ

ആദ്യം tin-nsdl(dot)com സന്ദർശിച്ച് Services വിഭാഗത്തിൽ PAN എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിനുശേഷം, Change/ Correction in PAN data എന്നതിന് കീഴിൽ അപേക്ഷിക്കാനുള്ള ഓപ്ഷൻ തെരഞ്ഞെടുക്കണം. ഈ പ്രക്രിയ ചെയ്ത ശേഷം, Application Type ൽ, Changes or Correction in existing PAN Data/ Reprint of PAN Card എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

ശരിയായ വിഭാഗം തിരഞ്ഞെടുത്ത് ആവശ്യപ്പെട്ട വിവരങ്ങൾ നൽകണം. അതിനുശേഷം നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും ക്യാപ്‌ച കോഡ് നൽകിയ ശേഷം Submit ക്ലിക് ചെയ്യുക. തുടർന്ന് Continue with PAN Application Form എന്നതിൽ ക്ലിക് ചെയ്ത് വിശദാംശങ്ങൾ നൽകണം. ഈ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, ആവശ്യമായ രേഖകളുടെ പകർപ്പ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുക.

അടുത്ത ഘട്ടത്തിൽ, നിങ്ങൾ സറണ്ടർ ചെയ്യാൻ ആഗ്രഹിക്കുന്ന പാൻ വിശദാംശങ്ങൾ നൽകണം. ഇതിനുശേഷം, ഐഡന്റിറ്റിയും വിലാസവും തെളിയിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്ത് അക്‌നോളജ്‌മെന്റ് ഡൗൺലോഡ് ചെയ്യാം.

ഓഫ്‌ലൈൻ

ഘട്ടം 1: പാൻ ഓഫ്‌ലൈനായി സമർപ്പിക്കാൻ ഫോം 49A പൂരിപ്പിക്കുക. സറണ്ടർ ചെയ്യേണ്ട പാൻ നമ്പർ സൂചിപ്പിക്കുകയും UTI അല്ലെങ്കിൽ NSDL TIN ഫെസിലിറ്റേഷൻ സെന്ററിൽ ഫോം സമർപ്പിക്കുകയും ചെയ്യുക.

ഘട്ടം 2: നിങ്ങളുടെ അധികാരപരിധിയിലെ അസെസിംഗ് ഓഫീസർക്ക് കത്ത് എഴുതുക, നിങ്ങളുടെ പാൻ കാർഡ് പ്രകാരം മുഴുവൻ പേര്, ജനനത്തീയതി എന്നിവ പോലെയുള്ള നിങ്ങളുടെ വ്യക്തിഗത വിശദാംശങ്ങൾ പരാമർശിക്കുക. നിങ്ങളുടെ അധികാരപരിധിയിലെ ഉദ്യോഗസ്ഥനെ www(dot)incometaxindiaefiling(dot)gov(dot)in എന്നതിൽ കണ്ടെത്താനാകും.

ഘട്ടം 3: NSDL TIN ഫെസിലിറ്റേഷൻ സെന്ററിൽ നിന്ന് ലഭിച്ച അക്‌നോളജ്‌മെന്റ് കോപ്പിയ്‌ക്കൊപ്പം അധിക പാനിന്റെ പകർപ്പ് അറ്റാച്ച് ചെയ്ത് സമർപ്പിക്കുക.

Keywords: News, national, New Delhi, PAN Card, Income Tax Department, NSDL, Lifestyle,  Heavy Penalties Await PAN Card Holders - Take Urgent Action Now!
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia