Heat Rashes | കുട്ടികളിലെ ചൂടുകുരു എളുപ്പത്തില്‍ അകറ്റുന്ന ചില പ്രതിവിധികള്‍ അറിയാം!

 


ന്യൂഡെൽഹി: (KVARTHA) വേനൽക്കാലം വന്നാലുടൻ മിക്ക ആളുകളും ചൂടുകുരു കൊണ്ട് ബുദ്ധിമുട്ടാൻ തുടങ്ങും. എന്നാൽ കുട്ടികളിൽ ഈ പ്രശ്നം ഉണ്ടായാൽ അത് വളരെയധികം കുഴപ്പങ്ങൾ ഉണ്ടാക്കും. ചർമ്മത്തിൽ ചൊറിച്ചിൽ, തിണർപ്പ് എന്നിവ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു.
 
Heat Rashes | കുട്ടികളിലെ ചൂടുകുരു എളുപ്പത്തില്‍ അകറ്റുന്ന ചില പ്രതിവിധികള്‍ അറിയാം!

പലപ്പോഴും കുട്ടികൾക്ക് പനി വരാറുണ്ട്. ചൂടു കൂടുമ്പോൾ വിയർപ്പ് ഗ്രന്ഥികളിൽ തടസം വരാം. വിയർപ്പ് പുറത്തേക്കു വരാതെ നിൽക്കുമ്പോൾ തൊലിപ്പുറത്ത് ചെറിയ കുരുക്കൾ രൂപപ്പെടും. ഇതിനെയാണ് ചൂടുകുരു എന്ന് പറയുന്നത്. ഇത് ഗുരുതരമായ അവസ്ഥയായി കണക്കാക്കുന്നില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ മാറുകയും ചെയ്യുന്നു. വീട്ടിലെ പരിചരണം കൊണ്ടു തന്നെ ഇതു മാറ്റിയെടുക്കാം.

പ്രതിവിധികൾ:

* വേനൽക്കാലത്ത് നിങ്ങളുടെ കുട്ടിയെ വളരെയധികം വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ധരിപ്പിക്കുന്നത് ഒഴിവാക്കുക.
* വിയർപ്പുള്ള വസ്ത്രങ്ങൾക്ക് പകരം അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കാം
* കുഞ്ഞിൻ്റെ മുറിയിലെ അന്തരീക്ഷവും താപനിലയും സാധാരണ നിലയിലാക്കുക. പരമാവധി വേഗതയിൽ ഫാൻ പ്രവർത്തിപ്പിക്കാം അല്ലെങ്കിൽ എ സി ഉപയോഗിക്കാം.
* കുഞ്ഞിനെ വസ്ത്രം ധരിക്കാതെ കുറച്ചു നേരം കിടത്തുക.
* ഡോക്ടറുടെ ഉപദേശപ്രകാരം നിങ്ങൾക്ക് റാഷസ് ക്രീമും ഉപയോഗിക്കാം.
* നിങ്ങളുടെ കുട്ടിക്ക് ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക, അത് ശരീര താപനില കുറയ്ക്കാനും നിർജലീകരണം തടയാനും സഹായിക്കും.
* തണുത്ത വെള്ളത്തിൽ മുക്കിയ കോട്ടൻ തുണി കൊണ്ട് ചൂടുകുരു ഉള്ള ഭാഗത്ത് അമർത്തുന്നത് അസ്വസ്ഥത കുറയ്ക്കും.
* കുളി കഴിഞ്ഞ് വെള്ളം മെല്ലെ ഒപ്പിയെടുക്കുക. ശക്തമായി ഉരസരുത്.
* നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് കുഞ്ഞിനെ സംരക്ഷിക്കുക.
* കുരുക്കൾക്ക് വല്ലാത്ത വേദനയും പഴുപ്പും തോന്നുന്നുണ്ടെങ്കിൽ ചികിൽസ തേടണം.
* കയ്യും കാലും മൂടുന്ന വേഷങ്ങൾ ധരിക്കുന്നതും നടക്കുമ്പോൾ കുട ചൂടുന്നതും സൺസ്ക്രീൻ ലോഷനുകൾ പുരട്ടുന്നതും നല്ലതാണ്.
* ശരീരഭാഗങ്ങളിൽ തണുത്ത പാൽ, തൈര് എന്നിവ പുരട്ടാം.
* വിയർപ്പ് അപ്പപ്പോ‍ൾ തുടച്ചു മാറ്റാൻ ശ്രദ്ധിക്കുക.
* ഇലക്കറികൾ ധാരാളം കഴിക്കുക.
* തണ്ണിമത്തൻ, വെള്ളരിക്ക എന്നിവ കഴിക്കുന്നത് ശരീരം തണുക്കാൻ സഹായിക്കും.
* വെളിയിൽ കളിക്കുമ്പോൾ കുട്ടികൾ വീടിനുള്ളിൽ കളിക്കുന്നതിനേക്കാൾ കൂടുതൽ വിയർക്കുന്നു. ഇത് ചൂടുകുരു ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.

Keywords: Kid, Health & Fitness, Health, Lifestyle, Health, Summer, Heat Rash, Itching, Cotton, Dehydration, Cream, Fan, Doctor, Temperature, Sun cream, Lotion, Watermelon, Prevent, Heat Rashes In Children: How To Treat And Prevent Them.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia