കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ മുങ്ങി
May 4, 2021, 15:34 IST
ജമ്മു: (www.kvartha.com 04.05.2021) കോവിഡ് സ്ഥിരീകരിച്ചതോടെ രണ്ടുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയില്‍ ഉപേക്ഷിച്ച് മാതാപിതാക്കള്‍ മുങ്ങി. ജമ്മുവിലെ ശ്രീ മഹാരാജ ഗുലാബ് സിങ് ആശുപത്രിയിലാണ് ഹൃദയശൂന്യമായ സംഭവം. കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി മൃതദേഹം കൈമാറാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രാത്രി എട്ടുമണിയോടെ കുഞ്ഞിന് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് കോവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
എന്നാല്‍ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാര്‍ മാതാപിതാക്കളോട് പരിശോധനക്ക് വിധേയമാകാന്‍ നിര്‍ദേശിച്ചു. ഇതിനിടെ ഇരുവരും സ്ഥലം വിടുകയായിരുന്നു. മോര്‍ചറിയിലേക്ക് മാറ്റിയ കുഞ്ഞിന്റെ മൃതദേഹം മാതാപിതാക്കളെത്തി ഏറ്റെടുത്തില്ലെങ്കില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം സംസ്‌കാരം നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.