Heart attack | ഹൃദയാഘാതം ഉണ്ടാകാന്‍ ഈ ദിവസം കൂടുതല്‍ സാധ്യത; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പഠന റിപ്പോര്‍ട്ട്
Jun 12, 2023, 21:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ലോകമെമ്പാടുമുള്ള പെട്ടെന്നുള്ള മരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് ഹൃദയാഘാതം. കണക്കനുസരിച്ച്, കൊറോണറി ഹാര്‍ട്ട് ഡിസീസ് (CHD) ആണ് ഏറ്റവും സാധാരണമായ ഹൃദ്രോഗം. ഇതുമൂലം പ്രതിവര്‍ഷം ഏകദേശം നാല് ലക്ഷം ആളുകള്‍ മരിക്കുന്നു. ഹൃദയത്തിന്റെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് കൊറോണറി ഹാര്‍ട്ട് ഡിസീസ്.
അമേരിക്കയില്‍ മാത്രം എട്ട് ലക്ഷത്തിലധികം മരണങ്ങള്‍ ഹൃദയാഘാതം മൂലമാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷം കൂടുതല്‍ ഹൃദയാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന് നിരവധി കാരണങ്ങളുണ്ടാകാമെങ്കിലും, അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍, ആഴ്ചയില്‍ ഗുരുതരമായ ഹൃദയാഘാത സാധ്യത കൂടുതലുള്ള ദിവസമാണ് തിങ്കളാഴ്ചയെന്ന് ഗവേഷകര്‍ വെളിപ്പെടുത്തി.
ജീവിതശൈലിയും ഭക്ഷണക്രമത്തിലുള്ള പ്രശ്‌നങ്ങളും ഇതുവരെ ഹൃദയാഘാത സാധ്യതകളുമായി വിദഗ്ധര്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ പഠനത്തില്‍, ഗുരുതരമായ ഹൃദയാഘാതം ഒരു പ്രത്യേക ദിവസവുമായി ബന്ധപ്പെട്ടതായാണ് വിവരിക്കുന്നത്. യുകെയിലെ മാഞ്ചസ്റ്ററില്‍ നടന്ന ബ്രിട്ടീഷ് കാര്‍ഡിയോവാസ്‌കുലര്‍ സൊസൈറ്റി (ബിസിഎസ്) കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച പഠനത്തിലാണ് തിങ്കളാഴ്ച ഹൃദയാഘാത സാധ്യത 13% കൂടുതലായിരിക്കുമെന്ന് പറയുന്നത്.
കഠിനവും ജീവന് ഭീഷണിയുയര്‍ത്തുന്നതുമായ ഹൃദയാഘാത സാധ്യതയും തിങ്കളാഴ്ച മറ്റേതൊരു ദിവസത്തേക്കാളും കൂടുതലായിരിക്കാമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കിയിട്ടുള്ളത്. പ്രധാനമായും മദ്യവും വിഭവസമൃദ്ധമായ ഭക്ഷണവും പാര്‍ട്ടികളുമായി ആഘോഷമയമായ അവധി ദിനം, പുതിയൊരു ആഴ്ച ആരംഭിക്കുമ്പോഴുള്ള സമ്മര്‍ദം എന്നിവയാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പഠനത്തിനായി, 2013 നും 2018 നും ഇടയില്‍ ഗുരുതരമായ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അയര്‍ലണ്ടിലെ 10,528 രോഗികളില്‍ നിന്നുള്ള ഡാറ്റ ഗവേഷകര്‍ വിശകലനം ചെയ്തു.

Keywords: Heart attack, Malayalam News, Health News, Health, Study Report, Heart attacks are more likely to happen on Monday: Study.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.