Heart Attack | ശൈത്യകാലത്ത് ഹൃദയാഘാതം കൂടുതൽ, വേണം ഏറെ കരുതൽ; ശരീരം പ്രകടിപ്പിക്കുന്ന ഈ മുന്നറിയിപ്പ് അടയാളങ്ങളും ലക്ഷണങ്ങളും ശ്രദ്ധിക്കുക
Dec 17, 2023, 13:32 IST
ന്യൂഡെൽഹി: (KVARTHA) ശൈത്യകാലം തണുത്ത കാറ്റിനൊപ്പം നിരവധി രോഗങ്ങളും കൊണ്ടുവരുന്നു. തണുപ്പ് കാലത്ത് ഹൃദയാഘാത സാധ്യത ഇരട്ടിയാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഹൃദയപേശികൾക്ക് ശരിയായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. ദീർഘനേരം രക്തം പേശികളിൽ എത്താതെ വരുമ്പോൾ ഹൃദയപേശികൾ തകരാറിലാകുകയും അത് ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യും. ലോകാരോഗ്യ സംഘടന (WHO) പറയുന്നത്, 2019-ൽ ഹൃദ്രോഗം (സിവിഡി) മൂലമുള്ള 1.79 കോടി മരണങ്ങളിൽ 85% ഹൃദയാഘാതവും പക്ഷാഘാതവും മൂലമാണെന്നാണ്.
അമേരിക്കൻ ഹാർട് അസോസിയേഷൻ (AHA) പങ്കിട്ട ഒരു റിപ്പോർട്ട് അനുസരിച്ച്, വർഷത്തിലെ മറ്റേതൊരു സമയത്തേക്കാളും ശൈത്യകാലം ഹൃദയാഘാത മരണങ്ങൾക്ക് കൂടുതൽ സംഭാവന നൽകുന്നു. വർഷത്തിലെ മറ്റേതൊരു ദിവസത്തേക്കാളും കൂടുതൽ ഹൃദയസംബന്ധമായ മരണങ്ങൾ ഡിസംബർ 25 ന് സംഭവിക്കുന്നതായി എഎച്ച്എ റിപ്പോർട്ട് പറയുന്നു. ഹൃദയസംബന്ധമായ മരണങ്ങളിൽ രണ്ടാം സ്ഥാനത്തുള്ളത് ഡിസംബർ 26-ആണ്, മൂന്നാമത്തെ ഏറ്റവും ഉയർന്ന എണ്ണം ജനുവരി ഒന്നിനാണ്.
ശൈത്യകാലത്ത് കൂടുതൽ ഹൃദയാഘാതം ഉണ്ടാകുന്നതിന് കൃത്യമായ കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. എന്നാൽ ഇതിന് പിന്നിലെ ഏറ്റവും വലിയ സാഹചര്യം തണുത്ത കാറ്റ് ആയിരിക്കാം. ഈ സമയത്ത് രക്തചംക്രമണം കുറയാൻ തുടങ്ങുന്നു. ഒപ്പം ബിപിയും കൂടുന്നു. ബിപി വർധിക്കുമ്പോൾ ഹൃദയത്തിൽ സമ്മർദം കൂടുതലായിരിക്കും.

തണുത്ത കാലാവസ്ഥ ഹൃദയാരോഗ്യത്തിന് സവിശേഷമായ വെല്ലുവിളികൾ ഉയർത്തുന്നു. സൈലന്റ് ഹാർട്ട് അറ്റാക്ക് ഉൾപ്പെടെയുള്ള ഹൃദയാഘാതങ്ങൾ വേനൽക്കാല മാസങ്ങളെ അപേക്ഷിച്ച് ശൈത്യകാലത്താണ് കൂടുതലായി കാണപ്പെടുന്നത്. സൈലന്റ് ഹാർട്ട് അറ്റാക്കുകളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് പ്രമേഹ രോഗികളിലും പ്രത്യേകിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായവരിലുമാണ്.
ലക്ഷണങ്ങൾ
ഹൃദയാഘാതം കാര്യമായ ലക്ഷണങ്ങളൊന്നും പ്രകടമാകാതെ സംഭവിക്കുന്നതിനെ 'സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക്' എന്ന് വിളിക്കുന്നു. ലക്ഷണങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അത് വളരെ മോശമായേക്കാം. സൈലന്‍റ് ഹാര്‍ട്ട് അറ്റാക്ക് സാധാരണ ഹൃദയാഘാതം പോലെ തന്നെ അപകടകരമാണ്. സാധാരണ ഹൃദയാഘാതങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവ വ്യക്തമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നില്ല എന്നതാണ് പ്രധാന കാര്യം. ക്ഷീണം, ശ്വാസതടസം, നെഞ്ചിലോ മുകളിലെ ശരീരത്തിലോ നേരിയ അസ്വസ്ഥത തുടങ്ങിയ സൂക്ഷ്മമായ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.
ഈ മുന്നറിയിപ്പ് അവഗണിക്കരുത്
* നിരന്തരമായ ക്ഷീണം: ഊർജ നില നിരീക്ഷിക്കുകയും ക്ഷീണം തുടരുകയാണെങ്കിൽ വൈദ്യസഹായം തേടുകയും ചെയ്യുക.
* നെഞ്ചിലെ അസ്വസ്ഥത: നെഞ്ചിലെ നേരിയ അസ്വാസ്ഥ്യം പലപ്പോഴും അവഗണിക്കപ്പെടാറാണ് പതിവ്. സ്ഥിരമായി അസ്വസ്ഥത ഉണ്ടെങ്കിൽ ഡോക്ടറെ കാണുക.
* ശ്വാസതടസം
ഇക്കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുക
അപകടസാധ്യത ഘടകങ്ങൾ വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനുമായി, പ്രത്യേകിച്ച് ശൈത്യകാലത്ത്, പതിവ് ഹൃദയ പരിശോധനകൾ നടത്തുക. ചൂട് നിലനിർത്തുന്നതും അതിശൈത്യത്തിൽ ദീർഘനേരം കഴിയുന്നത് ഒഴിവാക്കുന്നതും ഹൃദയധമനികളുടെ പ്രവർത്തനത്തിന് മികച്ചതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക, വീടിനുള്ളിലാണെങ്കിലും പതിവായി വ്യായാമത്തിൽ ഏർപ്പെടുക, ഹൃദയധമനികളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സമ്മർദം നിയന്ത്രിക്കുക.

Keywords: News, Silent Heart Attacks, Health Tips, Lifestyle, Diseases, Health, Heart Attack: Warning Signs And Symptoms That You Need To Pay Attention To During Winters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.