Heart Attack | ഈ ശീലങ്ങളുണ്ടോ? കുട്ടികളിൽ ഹൃദയാഘാതം വരാം! മാതാപിതാക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ഹൃദയാഘാതം വളരെ ഗുരുതരമായ രോഗമാണ്. ഇതിന്റെ അപകടം ഇപ്പോൾ കുട്ടികളിലും കണ്ടുവരുന്നു. ഹൃദയത്തിലേക്കുള്ള രക്ത വിതരണം തടസപ്പെടുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. കോട്ടയത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട എട്ട് മാസം പ്രായമുള്ള കുഞ്ഞ് അടുത്തിടെ ചികിത്സയ്ക്കിടെ മരിച്ചപ്പോൾ ഹൃദയാഘാതം സംഭവിച്ചതെന്നാണ് ഡോക്ടർമാർ നിഗമനത്തിൽ എത്തിയത്.
Aster mims 04/11/2022

Heart Attack | ഈ ശീലങ്ങളുണ്ടോ? കുട്ടികളിൽ ഹൃദയാഘാതം വരാം! മാതാപിതാക്കൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം പമ്പ് ചെയ്യുന്നത് ഹൃദയമാണ്. ഈ പമ്പിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രാണവായുവും പോഷകപദാര്‍ഥങ്ങളും ഹൃദയധമനികളിലൂടെയാണ് എത്തുന്നത്. മഹാധമനിയുടെ ശാഖകളായ രണ്ട് കൊറോണറികള്‍ (ചെറിയ ധമനികള്‍) വഴിയാണ് രക്തം ഹൃദയപേശികളില്‍ എത്തുന്നത്. കാലപ്പഴക്കം കൊണ്ടോ ശരിയായ സംരക്ഷണം നല്‍കാതെയുള്ള ദുശീലങ്ങള്‍ കൊണ്ടോ മറ്റോ കൊറോണറി ധമനികൾ അപകടത്തിലാകാം. ഇങ്ങനെ രക്തസഞ്ചാരം കുറയുന്നതിലൂടെ ഹൃദയത്തിലെ കോശങ്ങള്‍ നശിക്കുന്ന പ്രക്രിയയാണ് ഹൃദയാഘാതം

ശരീരത്തിൽ രക്തപ്രവാഹം തടസപ്പെടുമ്പോൾ ഹൃദയപേശികൾ ശരിയായി പ്രവർത്തിക്കാത്തതും ഹൃദയാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾ ആളുകളിൽ ഉണ്ടാകാനുള്ള കാരണവുമാണ്. കുട്ടികൾ പലപ്പോഴും ഒന്നും കഴിക്കാതെയും കുടിക്കാതെയും മണിക്കൂറുകളോളം ഇരിക്കാറുണ്ട്. ഇത് കാരണം അവരുടെ ശരീരത്തിലെ ഉപാപചയ നിരക്ക് മോശമാവുകയും ഹൈപ്പോഗ്ലൈസീമിയ കാരണം അവർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. കുട്ടികളിൽ ഹൃദയാഘാതവുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ മാതാപിതാക്കൾ മനസിലാക്കേണ്ടതുണ്ട്.

എന്തുകൊണ്ട് കുട്ടികളിൽ ഹൃദയാഘാത കേസുകൾ വർധിക്കുന്നു?

* ചില കൗമാരക്കാർ അനാരോഗ്യകരമായ ഭക്ഷണക്രമം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ കഴിക്കുന്നു, ഇത് അവരുടെ ശരീരത്തിൽ അവശ്യ പോഷകങ്ങളുടെ കുറവിന് കാരണമാകുന്നു. ഇതുമൂലം ഹൃദയത്തിൽ രക്തചംക്രമണം കുറയുകയും ഹൃദയാഘാത സാധ്യത വർധിക്കുകയും ചെയ്യും.

* പുകയിലയുടെയും മറ്റ് ലഹരി വസ്തുക്കളുടെയും ഉപയോഗം മൂലം ഹൃദയാഘാത കേസുകൾ വർധിക്കുന്നു. പുകവലി, അല്ലെങ്കിൽ മറ്റ് ലഹരി മരുന്നുകൾ എന്നിവയുടെ ഉപയോഗം ഹൃദയത്തിന്റെ രക്തചംക്രമണത്തെ മോശമായി ബാധിക്കുകയും ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യും.

* ഇന്നത്തെ കുട്ടികൾ മൊബൈൽ ഫോണിന് അടിമയായാണ്. ഫോൺ കിട്ടാതെ വരുമ്പോൾ ദേഷ്യപ്പെടാൻ തുടങ്ങുന്നു, സമ്മർദം ചെലുത്താൻ തുടങ്ങുന്നു. മാനസികമായ ഈ പ്രശ്‌നം അവരിൽ ഹൃദയാഘാത കേസുകൾ വർധിക്കുന്നതിന് ഇത് ഒരു വലിയ കാരണമാണ്.

* കൊറോണ ബാധയും ലോക്ക്ഡൗണും കാരണം കുട്ടികളുടെ ദിനചര്യകൾ പാടെ തകർന്നു. പാതിരാവോളം ഉറങ്ങാതെ ഇരിക്കുക, മൊബൈൽ ഫോൺ ഉപയോഗിച്ച് കൊണ്ടിരിക്കുക, ഗെയിം കളിക്കുക, പിന്നെ രാവിലെ വൈകി എഴുന്നേൽക്കുക, ഇതെല്ലാം ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ജീവിതശൈലി കുട്ടികളിൽ ഹൃദയാഘാതത്തിനും കാരണമാകുന്നു.

* കുഞ്ഞുങ്ങളിൽ ഒന്നുകില്‍ ജന്മനാ തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാകാം. അതല്ലെങ്കില്‍ ജനനത്തിന് ശേഷം അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതുമല്ലെങ്കില്‍ മറ്റ് അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ പരുക്കുകളോ ഹൃദയത്തെ ബാധിക്കുംവിധത്തിലേക്ക് മാറാം. ഇങ്ങനെയെല്ലാമാണ് കുഞ്ഞുങ്ങളില്‍ ഹൃദയാഘാതം സംഭവിക്കുക.

പ്രതിരോധ നടപടികൾ

* കുട്ടികളുടെ ശീലങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധയൂന്നുക
* അവരോടൊപ്പം പരമാവധി സമയം ചിലവഴിക്കുക.
* ശാരീരിക പ്രവർത്തനങ്ങൾക്ക് കുട്ടികളെ പ്രേരിപ്പിക്കുക.
* സ്‌കൂൾ, പഠനം തുടങ്ങിയ കാര്യങ്ങളിൽ പിരിമുറുക്കമുണ്ടെങ്കിൽ അവരോട് സംസാരിച്ച് പരിഹരിക്കാൻ ശ്രമിക്കുക.

Keywords: News, National, New Delhi, Heart Attack, Health Tips, Disease,  Heart Attack in Childrens.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia