Health Tips | പുഴുങ്ങിയ മുട്ട ചില്ലറക്കാരനല്ല! ആരോഗ്യ ഗുണങ്ങൾ ഏറെ; അറിയാം കൂടുതൽ
Jun 8, 2023, 14:08 IST
ന്യൂഡെൽഹി: (www.kvartha.com) നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിർണയിക്കുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. ആരോഗ്യമുള്ള ശരീരത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷണ പദാർഥങ്ങളിൽ ഒന്നാണ് മുട്ട. പ്രത്യേകിച്ചും, പുഴുങ്ങിയ മുട്ടകൾ 'സൂപർ ഫുഡ്സ്' എന്നറിയപ്പെടുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, ഇരുമ്പ്, കരോട്ടിനോയ്ഡ് എന്നിവയുടെ സമൃദ്ധമായ സ്രോതസാണ് മുട്ട. പുഴുങ്ങിയ മുട്ട കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതിനുള്ള ചില കാരണങ്ങൾ ഇതാ.
1. മികച്ച പോഷകാഹാരം
മുട്ടയിൽ 68 കലോറി ആറ് ഗ്രാം പ്രോട്ടീനും അഞ്ച് ഗ്രാം കൊഴുപ്പും അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇത് ആരോഗ്യമുള്ള ശരീരത്തിന് ഉത്തമമായ ഭക്ഷണമാണ്. നിങ്ങൾക്ക് ആവശ്യമുള്ള എല്ലാ പോഷകങ്ങളും അടങ്ങിയിരിക്കുന്ന ഭൂമിയിലെ ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട.
2. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ലീൻ പ്രോട്ടീന്റെ സമൃദ്ധമായ സ്രോതസാണ് പുഴുങ്ങിയ മുട്ടകൾ. പ്രോട്ടീൻ കൊളസ്ട്രോൾ കുറയ്ക്കാനും, തലച്ചോറിന്റെ മികച്ച പ്രവർത്തനത്തിനും എല്ലുകളെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.
3. നേത്രാരോഗ്യം
പുഴുങ്ങിയ മുട്ട കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. തിമിര സാധ്യത കുറയ്ക്കും. മുട്ടയുടെ മഞ്ഞക്കരുത്തിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രായമാകുന്നവരിൽ ഉണ്ടാകുന്ന നേത്രരോഗമായ മാക്യുലാർ ഡീജനറേഷൻ തടയുന്നു.
4. പ്രതിരോധശേഷി വർധിപ്പിക്കുന്നു
പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീനുകൾ അമിനോ ആസിഡുകൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഈ സംയുക്തങ്ങൾ രക്തപ്രതിരോധ സംവിധാനത്തിലെ ടി കോശങ്ങൾ, ബി കോശങ്ങൾ, ആന്റിബോഡികൾ എന്നിവയെ അണുക്കളോട് പോരാടാൻ സഹായിക്കുന്നു.
5. ചർമത്തിനും മുടിക്കും ഗുണം ചെയ്യും
മുട്ടയിൽ ബയോട്ടിൻ, വൈറ്റമിൻ ബി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ഘടന വർധിപ്പിക്കാനും മുടി വളർച്ച മെച്ചപ്പെടുത്താനും സഹായിക്കുന്നു. മുട്ടയിലെ ല്യൂട്ടിൻ സാന്നിധ്യം ചർമത്തിന് ഈർപ്പം നൽകുന്നു.
Keywords: News, National, New Delhi, Health, Health Tips, Diseases, Egg, Health Tips: Reasons Why Eating Boiled Eggs Is A Healthy Regime.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.