Health Tips | വയറില്‍ പല തരത്തിലുള്ള അസുഖങ്ങള്‍ കൂടുതലാണോ? ഇതാ കുറച്ച് പരിഹാരങ്ങള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) മഴക്കാലം ത്വക്ക്, കണ്ണ് അല്ലെങ്കില്‍ സന്ധി പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു, അതിനാല്‍ മണ്‍സൂണ്‍ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതും ഉദരസംബന്ധിയായ പ്രശ്നങ്ങള്‍ അകറ്റി നിര്‍ത്തേണ്ടതും അത്യാവശ്യമാണ്. കാലാനുസൃതമായ മാറ്റങ്ങള്‍ കുടലിന്റെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ മഴയുള്ള ദിവസങ്ങളില്‍ കുടലിന്റെ ആരോഗ്യം ഉറപ്പാക്കാന്‍ ഒരാള്‍ക്ക് സ്വീകരിക്കാവുന്ന ചില സുപ്രധാന നടപടികള്‍ ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.
         
Health Tips | വയറില്‍ പല തരത്തിലുള്ള അസുഖങ്ങള്‍ കൂടുതലാണോ? ഇതാ കുറച്ച് പരിഹാരങ്ങള്‍

'മഴക്കാലത്ത് ധാരാളം പേര്‍ക്ക് ഉദരസംബന്ധമായ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. ഇതിലേക്ക് നയിക്കുന്ന ഘടകങ്ങള്‍ ഉയര്‍ന്ന ഈര്‍പ്പ നിലയാണ്, മലിനമായ വെള്ളവും ഭക്ഷണവും രോഗപ്രതിരോധ ശേഷി ദുര്‍ബലമാക്കുന്നു. മണ്‍സൂണിലെ ഈര്‍പ്പമുള്ള കാലാവസ്ഥ ദഹനത്തെ മന്ദഗതിയിലാക്കുന്നു. വയറുവേദന, ഗ്യാസ്ട്രിക്, അസിഡിറ്റി, ദഹനക്കേട് എന്നിവ അനുഭവപ്പെടാം. വഴിയരികില്‍ ഭക്ഷണം കഴിക്കുന്നത് കാരണം പലര്‍ക്കും ഛര്‍ദി, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. ഭക്ഷ്യവിഷബാധയേല്‍ക്കുന്നവരും നിരവധിയാണ്. പഴകിയതോ കേടായതോ ആയ ഭക്ഷണം കഴിക്കുന്നതിനാല്‍ ഭക്ഷ്യവിഷബാധയേറ്റവരും നിരവധിയാണ്.' പരേല്‍ മുംബൈയിലെ ഗ്ലോബല്‍ ഹോസ്പിറ്റലിലെ ഡയറക്ടറും സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗ്യാസ്ട്രോഎന്‍ട്രോളജിയുമായ ഡോ.മേഘ്രാജ് ഇംഗ്ലെ പറയുന്നു.

സാല്‍മൊണെല്ല, ഇ കോളി തുടങ്ങിയ ബാക്ടീരിയകള്‍ ബാധിച്ച പാകം ചെയ്യാത്ത ഭക്ഷണങ്ങള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു. മലിനമായ വെള്ളം ഉപയോഗിക്കുന്നത് വയറിളക്കവും മറ്റ് വയറ്റിലെ അണുബാധകളും ക്ഷണിച്ചു വരുത്തുന്നു. മഴക്കാലത്ത് ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്തണം. മാത്രമല്ല, ദഹനനാളത്തിന്റെയും ആമാശയത്തിന്റെയും കുടലിന്റെയും വീക്കത്തിലേക്ക് നയിക്കുന്ന മറ്റൊരു പ്രശ്നമാണ് ഗ്യാസ്‌ട്രോഎന്റൈറ്റിസ് അല്ലെങ്കില്‍ വയറ്റിലെ ഫ്‌ലൂ. ഇത് ഒരു പകര്‍ച്ചവ്യാധിയാണ്, രോഗബാധിതരായ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ പടരുന്നു. അല്ലെങ്കില്‍ മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ഇത് പടരുന്നു. ജലമയമായ വയറിളക്കവും ഛര്‍ദിയും, വയറുവേദന, പനി, ഓക്കാനം, തലവേദന എന്നിവയുമാണ് ഇതിന്റെ ലക്ഷണങ്ങള്‍.

ആമാശയ പ്രശ്‌നങ്ങള്‍ തടയാന്‍ മഴക്കാലത്ത് ഈ നുറുങ്ങുകള്‍ സഹായിക്കും

* പ്രോബയോട്ടിക്‌സ്: ഇവ കുടലിന് നല്ലതാണ്. തൈര്, മോര് കഴിക്കുക. ആവശ്യമെങ്കില്‍ വിദഗ്ധന്റെ സഹായം തേടുക.

* ആവശ്യത്തിന് വെള്ളം കുടിക്കുക: ദഹനത്തെ സഹായിക്കുന്നതിനും ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനും പ്രതിദിനം കുറഞ്ഞത് 10-12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. എന്നാല്‍ ശരീരത്തിന് അമിതമായി ജലാംശം നല്‍കരുതെന്നും ഓര്‍മിക്കുക, കാരണം ഇത് മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

* വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കരുത്: ആവിയില്‍ വേവിച്ചതോ, വേവിച്ചതോ ആയ പച്ചക്കറികള്‍ കഴിക്കുക. അസംസ്‌കൃത പച്ചക്കറികളില്‍ ബാക്ടീരിയകളും വൈറസുകളും അടങ്ങിയിരിക്കാം, ഇത് കുടലിന്റെ ആരോഗ്യത്തെ തടസപ്പെടുത്തുന്നതിലൂടെ വയറിലെ അണുബാധയ്ക്ക് കാരണമാകും.

* വേവിക്കാത്ത മീനുകള്‍ കഴിക്കരുത്: മഴക്കാലത്ത് വെള്ളം മലിനമാണ്, സുഷി, സാഷിമി തുടങ്ങിയ വേവിക്കാത്ത മീനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറിളക്കത്തിന് കാരണമാകും. ഇത് മാത്രമല്ല, ജങ്ക് ഫുഡ്, സംസ്‌കരിച്ചതും ടിന്നിലടച്ചതുമായ ഭക്ഷണം എന്നിവ കഴിക്കുന്നതും പരിമിതപ്പെടുത്തണം.

* മധുരമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക: ഐസ്‌ക്രീമുകള്‍, ചോക്ലേറ്റുകള്‍, മിഠായികള്‍, മധുരപലഹാരങ്ങള്‍, എന്നിവ കഴിക്കുന്നത് കുറയ്ക്കുക, ഇത് ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും കുടലിന് ബുദ്ധിമുട്ട് വരുത്തുകയും ചെയ്യും. പ്രശ്നം കൂടുതല്‍ ആണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക.

Keywords: Gastric, Problems, Stomach, Infection, Monsoon, Doctors, Advice, Precautions, Health, Health Tips, Health News, Health Tips For Monsoon Stomach Problems. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia