Walnuts | വാൾനട്ട് എന്ന സൂപ്പർഫുഡ്; കഴിച്ചാൽ ഗുണങ്ങൾ ഏറെ!

 

കൊച്ചി: (KVARTHA) നല്ല ആരോഗ്യത്തിന്റെ പ്രധാന സ്രോതസാണ് നമ്മുടെ ഭക്ഷണ ശൈലികൾ. വിറ്റാമിനുകൾ, പ്രോടീൻ, നാരുകൾ, മറ്റു ധാതുക്കൾ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമാണ്. ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട നട്സുകളിലൊന്നാണ് വാൾനട്ട്. കാർബോഹൈഡ്രേറ്റുകൾ, പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, ശരീരത്തിന് ആവശ്യമായ കൊഴുപ്പുകൾ, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള നട്സാണ് വാൾനട്ട്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് ഇവ. തലച്ചോറിന്റെ പ്രവർത്തനം നല്ല രീതിയിൽ കൊണ്ട് പോകാനുള്ള പോഷക ഘടകങ്ങൾ നട്സുകളിൽ ഉണ്ട്.

Walnuts | വാൾനട്ട് എന്ന സൂപ്പർഫുഡ്; കഴിച്ചാൽ ഗുണങ്ങൾ ഏറെ!


വാൾനട്ട് കഴിച്ചാൽ ദീർഘനേരം വയർ നിറഞ്ഞത് പോലെ തോന്നിപ്പിക്കുന്നത് കൊണ്ട് അമിതമായ വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കും. ഇത് മൂലം ശരീരഭാരം നിയന്ത്രിക്കാനും ഉപകാരപ്രദമാണ്. പൊണ്ണത്തടിയുള്ളവർക്കും ധൈര്യമായി കഴിക്കാവുന്ന നട്സാണ് വാൾനട്ട്. വെള്ളത്തിൽ കുതിർത്തുവെച്ച് ഇവ കഴിക്കുകയാണെങ്കിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ലഭ്യമാണ്. കുതിർത്ത വാൾനട് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. കുറഞ്ഞ ഗ്ലൈസമിക് സൂചികയാണ് വാൾനട്സിൻ്റേത്. ടൈപ്പ് 2 പ്രമേഹത്തെ ചെറുക്കാനും ഇത് സഹായിക്കും.

കുതിർത്ത വാൾനട്ട് കഴിക്കുന്നത് വായു, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങളുടെ സാധ്യത വിദൂരമാക്കും. വാൾനട്ട് കുതിർക്കുന്നത് പോഷകങ്ങളുടെ ആഗിരണത്തെ വർദ്ധിപ്പിക്കുന്നു. ഫൈറ്റിക് ആസിഡിൻ്റെ അളവ് കുറയ്ക്കുവാനും ഇവ ഗുണകരമാണ്. ദഹന പ്രക്രിയയെയും സുഗമമാക്കുന്നു. പോഷകങ്ങളുടെ കുറവുള്ളവർക് വാൾനട്ട് കഴിക്കുന്നത് ഗുണകരമാണ്. ഇരുമ്പ്, കാൽസ്യം, സിങ്ക് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇൻസുലിൻ പ്രതിരോധം നിലനിർത്താനും വാൾനട് കഴിക്കുന്നത് ഗുണകരമാണ്. കൂടാതെ കൊളസ്ട്രോളിൻ്റെ അളവ് നിയന്ത്രിതമാക്കുന്നു.

ഓക്സിഡേറ്റീവ് സമ്മർദം കുറയ്ക്കുവാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, പോളിഫെനോൾ തുടങ്ങിയ ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് വാൾനട്ടിൽ. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഈ നട്സ് നല്ലതാണ്. വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാനും സഹായിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കുവാനും സഹായകരമാണ് വാൾനട്ട്. സസ്യാധിഷ്ഠിത പ്രോട്ടീൻ, നാരുകൾ, മഗ്നീഷ്യം, ഫോസ്ഫറസ്, അയൺ തുടങ്ങിയ പ്രധാന ധാതുക്കളും ഈ പ്രധാനപ്പെട്ട നട്സിൽ അടങ്ങിയിട്ടുണ്ട്. ബ്രെയിൻ ഫുഡ് എന്ന സവിശേഷത കൂടി ഈ നട്സിനുണ്ട്. ആൽഫ-ലിനോലെനിക് ആസിഡിൽ പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയിട്ടുള്ള നട്സ് കൂടിയാണ് വാൾനട്.

തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണകരമായ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റ്, പോളിഫെനോൾസ്, വിറ്റാമിൻ ഇ തുടങ്ങിയ പോഷകങ്ങൾ ധാരാളം ഉള്ളതിനാൽ വാൾനട്ട് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഈ ഘടകങ്ങളെല്ലാം നിങ്ങളുടെ തലച്ചോറിലെ വീക്കം, ഓക്സിഡേറ്റീവ് സമ്മർദം എന്നിവ കുറയ്ക്കുന്നു. കൂടാതെ, വാൾനട്ട് കഴിക്കുന്നത് പ്രോസസിംഗ് വേഗത, മാനസിക വഴക്കം, മെമ്മറി തുടങ്ങിയ തലച്ചോറിൻ്റെ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വാൾനട്ട് കുതിർത്തതിന് ശേഷം കഴിക്കുകയാണെങ്കിൽ, അത് ദഹനത്തിന് വളരെ എളുപ്പമായിരിക്കും.

ഇതിൽ എൻസൈം ഇൻഹിബിറ്ററുകളും ലാക്റ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. ചിലർക്കെങ്കിലും ഇത് ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. വാൾനട്ട് രാത്രിയിലോ മണിക്കൂറുകളോളമോ വെള്ളത്തിൽ കുതിർത്താൽ, അതിലെ എൻസൈം ഇൻഹിബിറ്ററിൻ്റെയും ഫൈറ്റിക് ആസിഡിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കും. കൂടാതെ ദഹന പ്രക്രിയ സുഗമമാക്കുവാനും കാരണമാകും. ഇങ്ങനെ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ നട്സാണ് വാൾനട്ട്. എന്നിരുന്നാലും അലർജിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവർ ഡോക്‌ടറുടെ അഭിപ്രായം തേടുക.

Keywords: News, Malayalam News, National, Walnuts, Health, Lifestyle, Brain, Health Benefits of Walnuts
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia