Mango Benefits | മാമ്പഴക്കാലം വരവായി; മാങ്ങയ്ക്ക് മധുരം മാത്രമല്ല, അനവധി ആരോഗ്യ ഗുണങ്ങളുമുണ്ട്! അറിയാമോ ഇക്കാര്യങ്ങൾ?

 


ന്യൂഡെൽഹി: (KVARTHA) മാമ്പഴം കഴിക്കാത്തവരോ ഇഷ്ടമല്ലാത്തവരോ കുറവായിരിക്കാം. മാമ്പഴത്തിന്റെ രുചി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഇതിന്റെ ഗുണങ്ങളാണ് പ്രധാനം. പല തരം മാമ്പഴങ്ങൾ നമ്മുടെ കേരളത്തിലുണ്ട്. രുചിയിലും രൂപത്തിലും വലിപ്പത്തിലും വേർതിരിക്കപ്പെട്ടിരിക്കുന്നതാണ് ഇവയൊക്ക. മിക്ക വീടുകളിലും ഒരു മാവെങ്കിലും കാണാതിരിക്കില്ല. അത്രയ്ക്കും പ്രിയപ്പെട്ടതാണ് മലയാളികൾക്ക് മാമ്പഴം.
  
Mango Benefits | മാമ്പഴക്കാലം വരവായി; മാങ്ങയ്ക്ക് മധുരം മാത്രമല്ല, അനവധി ആരോഗ്യ ഗുണങ്ങളുമുണ്ട്! അറിയാമോ ഇക്കാര്യങ്ങൾ?

മാമ്പഴത്തിന്റെ ഗുണങ്ങൾ അറിയാം

തേനൂറും മധുരത്തിനൊപ്പം പോഷകങ്ങളാൽ സമ്പന്നമായ മാമ്പഴങ്ങളിൽ ചിലയിനം കാൻസറുകളെ ചെറുക്കാനുള്ള പോളിഫീനോളുകൾ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, ഫ്രീ ഫാറ്റി ആസിഡുകൾ എന്നിവയുടെ അളവ് കുറയ്ക്കാനും മാമ്പഴം സഹായിച്ചേക്കാമെന്നും പറയുന്നു.
കൂടാതെ ഈ ഫലത്തിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റായ മാംഗിഫെറിനും ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാനും മാമ്പഴം കഴിക്കുന്നത് നല്ലതാണ്. ഇതിലെ പോഷകങ്ങൾ ഹൃദയത്തെ സംരക്ഷിക്കാനുള്ള കഴിവുകൾ ഉള്ളവയാണ്.

മാത്രമല്ല രക്തയോട്ടം നല്ല രീതിയിൽ നിയന്ത്രിതമാക്കാനും രക്തസമ്മർദം കുറക്കാനും മാമ്പഴത്തിന് കഴിവുണ്ടെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. ശരീരത്തിലെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള പോഷകങ്ങൾ നിറഞ്ഞതാണ് മാമ്പഴം.165 ഗ്രാം മാമ്പഴം ദൈനംദിന വിറ്റാമിൻ എയുടെ 10% നൽകുന്നുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ എ അത്യാവശ്യമാണ്. ആവശ്യത്തിന് വിറ്റാമിൻ എ ലഭിക്കാത്തത് അണുബാധയ്ക്കുള്ള സാധ്യതയുണ്ടാക്കുന്നു. കൂടാതെ 165 ഗ്രാം മാമ്പഴം ദൈനംദിന വിറ്റാമിൻ സിയുടെ 75 ശതമാനവും നൽകുന്നു. ഈ വിറ്റാമിൻ രോഗങ്ങളെ ചെറുക്കുന്ന വെളുത്ത രക്താണുക്കൾ ഉത്പാദിപ്പിക്കുന്നു.

ഗർഭിണികളായാ സ്ത്രീകൾക്കും മാമ്പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. കാരണം ഗർഭകാലത്ത് ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങളായ കോപ്പറും ഫോളേറ്റും മാങ്ങയിൽ അടങ്ങിയിട്ടുണ്ട്. മാത്രമല്ല മാമ്പഴത്തിൽ കുറഞ്ഞ കലോറി മാത്രം ഉള്ളതിനാൽ തടിയുള്ളവർക്കും ആവശ്യത്തിന് കഴിക്കാവുന്നതാണ്. ആഹാരത്തിന്‌ മുമ്പ് കഴിക്കുകയാണെങ്കിൽ കുറഞ്ഞ അളവിൽ ഭക്ഷണം മതിയാവുന്നതാണ്. 165 ഗ്രാം മാമ്പഴത്തിൽ 100 ​​കലോറിയിൽ താഴെ മാത്രമേ അടങ്ങിയിട്ടുണ്ടാകുകയുള്ളു എന്നാണ് കണക്ക്. മനുഷ്യ ശരീരത്തിൽ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുകയും കോശ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പഴം കൂടിയാണിത്.

കൂടാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്ന സസ്യ സംയുക്തങ്ങളായ പോളിഫെനോൾസ് മാമ്പഴത്തിൽ ധാരാളമുണ്ട്. തൊലി, മാംസം,വിത്ത് എന്നിവ മാംഗിഫെറിൻ, കാറ്റെച്ചിൻസ്, ആന്തോസയാനിനുകൾ, ഗാലിക് ആസിഡ്, കെംപ്ഫെറോൾ, റാംനെറ്റിൻ, ബെൻസോയിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ഫ്രീ റാഡിക്കലുകളിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കാൻ ഇവ സഹായിക്കുന്നു. കാൻസർ, പ്രമേഹം, മറ്റ് രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഫ്രീ റാഡിക്കൽ നാശത്തെ മാംഗിഫെറിൻ പ്രതിരോധിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നുണ്ട്.

കാഴ്ച ശക്തിയെ സഹായിക്കാനും മാമ്പഴത്തിന് കഴിവുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ മാമ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന വിറ്റാമിൻ എയുടെ സ്രോതസ് കൂടിയാണ് മാമ്പഴം. കൂടാതെ നാരുകളടങ്ങിയ പഴം കൂടി ആയതിനാൽ ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു. മലബന്ധം വയറിളക്കം പോലെയുള്ള വയറിന്റെ അസ്വസ്ഥകളിൽ നിന്ന് സംരക്ഷിക്കാനും കഴിവുണ്ട്. മാമ്പഴത്തിൽ അടങ്ങിയിട്ടുള്ള ഘടകങ്ങളിൽ ഭൂരിഭാഗവും മനുഷ്യ ശരീരത്തിന്റെ നാല്ല ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. അത് കൊണ്ട് ഇനി വരുന്ന മാമ്പഴക്കാലം മറക്കാതെ മാമ്പഴ മധുരമുണ്ണാൻ മറക്കരുത്. എന്നിരുന്നാലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ അഭിപ്രായം തേടാൻ ശ്രദ്ധിക്കുക.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Health Benefits of Mango.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia