Vegetables Secret | നിത്യയൗവനം നിലനിർത്താൻ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ വേറെയും; അറിയാം കൂടുതൽ

 


ന്യൂഡെൽഹി: (KVARTHA) സസ്യങ്ങളിൽ നിന്ന് മനുഷ്യർക്ക് കഴിക്കാൻ സാധിക്കുന്ന കിഴങ്ങ്, തണ്ട്, ഇല, പൂവ്, കായ്, വിത്ത്, ഭൂകാണ്ഡം, ഫലം എന്നിവയെയാണ് പച്ചക്കറികൾ എന്ന് നമ്മൾ പറയാറ്. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നുവെന്ന് നമുക്കറിയാവുന്നതാണ്. പച്ചക്കറികൾ നിത്യഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ കൂടുതലായും നിർദേശിക്കാറുള്ളത്. പോഷകങ്ങളുടെ ഉറവിടമാണ് പല പച്ചക്കറികളും. ഇവയിൽ കാണപ്പെടുന്ന ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ സി. ഇത് പ്രതിരോധശേഷി വർധിപ്പിക്കുകയും നിലനിർത്തുകയും ചെയ്യും.

Vegetables Secret | നിത്യയൗവനം നിലനിർത്താൻ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ആരോഗ്യ ഗുണങ്ങൾ വേറെയും; അറിയാം കൂടുതൽ

തലച്ചോറിനെ ചെറുപ്പമായി നിലനിർത്താനും ചർമം മെച്ചപ്പെടുത്താനും സഹായിക്കും. തക്കാളിയിൽ കാണപ്പെടുന്ന ലൈക്കോപീൻ നിങ്ങളുടെ ചർമ്മത്തെ സൂര്യതാപത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതാണ്. പോഷകാഹാരത്തിൽ പച്ചക്കറികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഭൂരിഭാഗവും കൊഴുപ്പും കലോറിയും കുറവാണെങ്കിലും മറ്റു പലതും നിറഞ്ഞതുമാണ്. അവ നാരുകൾ നൽകുന്നു, അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന ഉറവിടങ്ങളാണ്. ആന്റിഓക്‌സിഡന്റ്, വിറ്റാമിൻ എ, സി, ഇ എന്നിവ നമ്മുടെ ശരീരത്തിലേക്ക് ലഭിക്കാനും പച്ചക്കറികൾ കഴിക്കുന്നത് മൂലം സഹായകരമാകുന്നു.

പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ, അർബുദം, പക്ഷാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ കുറയുന്നതായും പറയുന്നുണ്ട്. വിവിധ ഇലക്കറികളിൽ ആൻ്റിഓക്‌സിഡൻ്റുകളും ഫോളേറ്റും അടങ്ങിയിട്ടുണ്ട്, ഇത് അൽഷിമേഴ്‌സ് രോഗവും ഡിമെൻഷ്യയും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. പച്ചക്കറികളുടെ പോഷകഗുണങ്ങൾ പല തരത്തിലും വ്യത്യസ്തമാണ്. ചിലതിൽ ഉപയോഗപ്രദമായ അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും പൊതുവെ കൊഴുപ്പ് കുറവാണ്.

വിറ്റാമിൻ എ, വിറ്റാമിൻ കെ, വിറ്റാമിൻ ബി 6 തുടങ്ങിയ വിറ്റാമിനുകളുടെ വ്യത്യസ്ത അനുപാതങ്ങൾ, പ്രൊവിറ്റാമിനുകൾ, ഭക്ഷണ ധാതുക്കൾ, കാർബോഹൈഡ്രേറ്റുകൾ എന്നിവ പച്ചക്കറികളിൽ അടങ്ങിയിരിക്കുന്നതായും കണക്കാക്കുന്നു. ആവിയിൽ വേവിച്ച പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിനു ഏറ്റവും ഗുണമുള്ള കാര്യമാണ്. ആവിയിൽ വേവിക്കുമ്പോൾ പച്ചക്കറികൾക്ക് കലോറി കുറവാണ്, ഉയർന്ന അളവിലുള്ള നാരുകൾ, വിവിധ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുമുണ്ട്. പച്ചക്കറികൾ ദഹനം എളുപ്പമാക്കുവാനും സഹായിക്കുന്നു. ഇത് മൂലം ശരീരഭാരം കുറയ്ക്കാനാവും. കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന ആളുകൾക്ക് ശരീരഭാരം കുറയാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു: പൊട്ടാസ്യം അടങ്ങിയ പച്ചക്കറികൾ വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതും തടയുന്നു. രക്തസമ്മർദം മെച്ചപ്പെടുത്തുവാനും പച്ചക്കറികൾക്ക് കഴിവുണ്ടെന്നാണ് പറയുന്നത്. കാൻസറിനുള്ള സാധ്യത ഇല്ലാതാക്കുവാനും ചിലയിനം പച്ചക്കറികൾക്ക് കഴിയുന്നതാണ്. മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളും പച്ചക്കറികളിൽ അടങ്ങിയിട്ടുണ്ട്. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും ശീലമാക്കാതെ പച്ചക്കറികൾ നിത്യാഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്. കൂടുതലായി അറിയാൻ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടുന്നതും നല്ലതാണ്.

Keywords: News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Vegetables, Diseases, Health Benefits of Eating Vegetables.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia