Peels | ഈ പഴങ്ങള്‍ തൊലി കളഞ്ഞ് കഴിക്കല്ലേ! നിങ്ങള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നേടാം
Sep 8, 2023, 22:01 IST
ന്യൂഡെല്‍ഹി: (www.kvartha.com) പഴങ്ങള്‍ തൊലി നീക്കി കഴിക്കണോ അതോ തൊലിയോടെ കഴിക്കണോ എന്ന് പലപ്പോഴും മനസിലാക്കാന്‍ പ്രയാസമാണ്. ഇക്കാലത്ത് മായം കലര്‍ന്നതും രാസവസ്തുക്കളും കാരണം മിക്കവരും പഴങ്ങളുടെ തൊലി നീക്കിയ ശേഷമാണ് കഴിക്കുന്നത്. എന്നാല്‍, പല പഴങ്ങളില്‍ നിന്നും ഇതുമൂലം ശരീരത്തിന് ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും ആന്റിഓക്സിഡന്റുകളും ലഭിക്കില്ല. ഇത്തരത്തില്‍ പഴങ്ങള്‍ കഴിക്കുന്നത് കൊണ്ട് കാര്യമായ ഗുണം ഇല്ലെന്നതാണ് വസ്തുത. ആരോഗ്യത്തിന് ഉപയോഗപ്രദമായ പഴത്തൊലി ഏതൊക്കെയാണെന്ന് അറിയാം.
* ആപ്പിള്‍: ഇക്കാലത്ത് മിക്ക ആളുകളും ആപ്പിള്‍ കഴിക്കുന്നത് തൊലി നീക്കം ചെയ്താണ്. ആന്റി ഓക്സിഡന്റുകളാലും നാരുകളാലും സമ്പുഷ്ടമാണ് ആപ്പിളിന്റെ തൊലി. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളാലും സമ്പന്നമാണ്. അതിനാല്‍ ആപ്പിള്‍ തൊലിയോടെ മാത്രം കഴിക്കുക.
* പ്ലം: തൊലിയോടെ കഴിച്ചാല്‍ നിങ്ങള്‍ക്ക് നാരുകളും ധാരാളം വിറ്റാമിനുകളും ലഭിക്കും.
* പീച്ച്: ഇതിന്റെ തൊലിയില്‍ ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
* പേരയ്ക്ക: തൊലി കളഞ്ഞതിന് ശേഷം പേരക്ക കഴിക്കരുത്. ഇതുമൂലം പല തരത്തിലുള്ള പോഷകങ്ങളും കുറയുന്നു. ഇത് കഴുകി തൊലിയോടെ എളുപ്പത്തില്‍ കഴിക്കാം.
* സപ്പോട്ട (ചിക്കു): ഇതിന്റെ തൊലിയില്‍ വിറ്റാമിന്‍ സി, ആന്റിഓക്സിഡന്റുകള്‍, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മത്തെ ആരോഗ്യകരമാക്കും. കൂടാതെ കുടലിന്റെ ആരോഗ്യവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
ഈ പഴങ്ങളുടെ തൊലി നീക്കി കഴിക്കുക
1- വാഴപ്പഴം- കഴിക്കാന്‍ വളരെ രുചിയുള്ള പഴമാണ് വാഴപ്പഴം. നേന്ത്രപ്പഴത്തോലും ഗുണം ചെയ്യുമെങ്കിലും തൊലിയോടൊപ്പം കഴിക്കുന്നത് അത്ര എളുപ്പമല്ല. തൊലി കളഞ്ഞ് കഴിക്കാം.
2- മാതളനാരങ്ങ- ഇരുമ്പ് ധാരാളമായി അടങ്ങിയ മാതളപ്പഴം തൊലി കളയാതെ കഴിക്കാന്‍ കഴിയില്ല. മാതളനാരങ്ങയുടെ തൊലി വളരെ കയ്പുള്ളതാണ്. ഇത് നീക്കം ചെയ്തതിന് ശേഷം കഴിക്കണം.
3- ഓറഞ്ച്- ഓറഞ്ച് തൊലിയില്‍ വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി 6, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, റൈബോഫ്‌ലേവിന്‍ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്, പക്ഷേ ഇതിന് കയ്‌പേറിയ രുചിയുണ്ട്, നിങ്ങള്‍ക്ക് ഇത് തൊലി കളഞ്ഞ് കഴിക്കാം.
4- തണ്ണിമത്തന്‍- തണ്ണിമത്തന്റെ തൊലി വളരെ കഠിനമാണ്, അത് കഴിക്കാന്‍ പ്രയാസമാണ്. തണ്ണിമത്തന്‍ തൊലി കളഞ്ഞതിന് ശേഷം മാത്രം കഴിക്കുക. ചിലപ്പോള്‍ ദഹിക്കാന്‍ പ്രയാസമായിരിക്കും.
5- കിവി-കിവി കഴിക്കാന്‍ വളരെ രുചികരമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴമാണ് കിവി. ചിലര്‍ക്ക് ഇതിന്റെ തൊലി കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനാല്‍ തൊലി കളഞ്ഞ് കഴിക്കാം.

Keywords: Peels, Health, Dry Fruits, Lifestyle, Diseases, Health, Health News, Health Tips, Health Benefits of Eating Peels.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.