Ash Gourds Benefit | അമിതവണ്ണമോ പ്രമേഹമോ നിങ്ങളെ തളർത്താറുണ്ടോ? വൈകിക്കേണ്ട! കുമ്പളങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; അറിയാം ഈ പച്ചക്കറിയുടെ ആരോഗ്യ ഗുണങ്ങൾ

 


ന്യൂഡെൽഹി: (KVARTHA) മാർക്കറ്റുകളിൽ സർവ്വ സാധാരണയായി ലഭിക്കുന്ന ഇനമാണ്‌ കുമ്പളം. ഇത് അറിയാത്തവരും കഴിക്കാത്തവരും കുറവായിരിക്കും. എന്നാൽ ഇതിന്റെ ഗുണങ്ങൾ പലരും അറിയില്ല എന്നതാണ് സത്യം. ഏറ്റവും കൂടുതൽ അളവിൽ ജലാംശം കൂടിയ പച്ചക്കറിയാണിത്. ഇതിൽ 96 ശതമാനം ജലവും കൂടാതെ ഭക്ഷ്യ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ. പ്രോട്ടീനും ആവിശ്യത്തിന് ഫൈബറും കാൽസ്യവും ഇതിൽ ധാരാളമുണ്ട്. ശരീരത്തിനാവശ്യമായ അന്നജം, മഗ്നീഷ്യം, അയണ്‍, അങ്ങനെ ഒരു മനുഷ്യ ശരീരത്തിന്റെ നല്ല ആരോഗ്യത്തിനുതകുന്ന നിരവധി ധാതുക്കൾ ഇതിലുണ്ട്.
  
Ash Gourds Benefit | അമിതവണ്ണമോ പ്രമേഹമോ നിങ്ങളെ തളർത്താറുണ്ടോ? വൈകിക്കേണ്ട! കുമ്പളങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; അറിയാം ഈ പച്ചക്കറിയുടെ ആരോഗ്യ ഗുണങ്ങൾ

അമിത വണ്ണം കുറയ്ക്കാനും കുമ്പളങ്ങ സഹായകരമാകും. കാരണം ഇതിൽ കലോറിയുടെ അളവ് വളരെ കുറവാണ്. ഇത് അമിത വണ്ണവും വയറും കുറക്കാനും സഹായിക്കും. ഫൈബറും ധാരാളം ഉള്ളതിനാൽ പെട്ടെന്ന് വയറ് കുറക്കാൻ കുമ്പളങ്ങ സ്ഥിരമായി കഴിക്കുന്നത് ഫലം ചെയ്യും.പൊട്ടാസ്യവും , സിങ്ക്, ഫോസ്ഫസും കൂടി ഇതിലുണ്ട്‌. ക്ഷീണമുള്ളവരും തളർച്ചയുള്ളവരും കുമ്പളങ്ങ കഴിക്കുന്നത് നല്ലതാണ്. അയൺ ധാരാളമടങ്ങിയിട്ടുള്ളതിനാൽ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ അനീമിയ തടയാനും നല്ലതാണ്.

കൊഴുപ്പ് കുറഞ്ഞ പച്ചക്കറിയായത് കൊണ്ട് തടിയുള്ളവർക്കോ മെലിഞ്ഞവർക്കോ എളുപ്പം കഴിക്കാവുന്നതാണ്. അമിത വണ്ണം ഉള്ളവർ കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും കുമ്പളങ്ങ നല്ലൊരു ഭക്ഷണമാണ്. നമ്മുടെ ഡയറ്റിൽ ചേർക്കാൻ പറ്റുന്നതും നമ്മുടെ ആരോഗ്യത്തിന് നല്ല ഗുണങ്ങളും കുമ്പളങ്ങയിൽ നിന്ന് ലഭ്യമാണ്.

ഇത് കറിയായോ തോരനോ വേവിച്ചോ കഴിക്കാവുന്നതാണ്. എന്നാൽ കുമ്പളങ്ങ ജ്യൂസ് പ്രമേഹ രോഗികൾക്ക് ഉത്തമമായ ഭക്ഷണമാണ്. ഇത് നമ്മുടെ ശരീരത്തിലെ ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ്. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കാനും മികച്ചതാണ്. എന്നാൽ പ്രമേഹ രോഗികൾ സ്ഥിരമായി കഴിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ തീർച്ചയായും ഡോക്ടറുടെ മാർഗ നിർദേശം തേടുന്നതാണ് ഏറ്റവും നല്ലത്. കുമ്പളങ്ങയുടെ ഗുണങ്ങൾ അറിയാത്തവർ ഇനി അധികം വൈകിക്കേണ്ടതില്ല. നമ്മുടെ ദൈനം ദിന ഭക്ഷണ ക്രമീകരണത്തിൽ ഇനി കുമ്പളങ്ങയും മറ്റു പച്ചക്കറികളോടൊപ്പം ചേർക്കാം.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Health Benefits of Ash Gourds.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia