ക്ലാസില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനെന്ന പേരില്‍ വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി; 'മടിച്ചുനിന്നപ്പോള്‍ സഹായത്തിന് ആണ്‍കുട്ടികളെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തി'; പ്രധാനാധ്യാപികയ്ക്ക് സസ്പെന്‍ഷന്‍
Jan 8, 2022, 10:13 IST
മാണ്ഡ്യ: (www.kvartha.com 08.01.2022) മൈസൂറു മാണ്ഡ്യയില്‍ ക്ലാസില്‍ കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ കണ്ടെത്താനെന്ന പേരില്‍ വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചതായി പരാതി. സംഭവത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. സംഭവം പോക്സോ വകുപ്പിന്റെ പരിധിയില്‍പ്പെട്ടതിനാല്‍ അധ്യാപികയ്‌ക്കെതിരെ
ക്രിമിനല്‍ കേസ് രെജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ക്രിമിനല്‍ കേസ് രെജിസ്റ്റര്‍ ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
ക്ലാസില്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നെന്ന ആരോപണത്തെ തുടര്‍ന്നാണ് അധ്യാപിക പെണ്‍കുട്ടിയുടെ വസ്ത്രമഴിച്ച് പരിശോധിച്ചത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയ്ക്കാണ് ദുരനുഭവമുണ്ടായത്. അധ്യാപികയ്‌ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് നടപടി.
ക്ലാസ് മുറിയില്‍ പെണ്‍കുട്ടി വസ്ത്രമഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സഹായത്തിനായി ആണ്‍കുട്ടികളെ വിളിക്കുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ക്കും പൊലീസിലും പരാതി നല്‍കുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.