Head Injury | പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയുടെ തലയിലെ ബാന്‍ഡേജ് മാറ്റിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി; രക്തസ്രാവം തടയാന്‍ കോട്ടനൊപ്പം കോണ്ടത്തിന്റെ പാകറ്റും!

 


ADVERTISEMENT

മൊറേന: (www.kvartha.com) തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയുടെ താല്‍കാലിക ബാന്‍ഡേജ് എടുത്തുമാറ്റിയപ്പോള്‍ ഞെട്ടി ഡോക്ടര്‍. 

രക്തസ്രാവം തടയാന്‍ കോട്ടനൊപ്പം കോണ്ടത്തിന്റെ പാകറ്റും വെച്ചിരിക്കുന്നത് കണ്ടാണ് ഡോക്ടര്‍ ഞെട്ടിയത്. മധ്യപ്രദേശിലെ മൊറേന ജില്ലാ ആശുപത്രിയിലെത്തിയ രേഷ്മ ബായിയുടെ തലയില്‍ നിന്നാണ് ഡോക്ടര്‍ കോണ്ടം പാകറ്റ് കണ്ടെത്തിയത്.
Aster_MIMS

Head Injury | പരിക്കേറ്റ് ആശുപത്രിയിലെത്തിയ യുവതിയുടെ തലയിലെ ബാന്‍ഡേജ് മാറ്റിയപ്പോള്‍ ഡോക്ടര്‍ ഞെട്ടി; രക്തസ്രാവം തടയാന്‍ കോട്ടനൊപ്പം കോണ്ടത്തിന്റെ പാകറ്റും!

എന്നാല്‍ രേഷ്മ അല്ല ഇത് ചെയ്തത്. ഇവര്‍ ആദ്യം ചികിത്സയ്‌ക്കെത്തിയ മൊറേനയിലെ പോര്‍സ കമ്യൂണിറ്റി ഹെല്‍ത് സെന്ററിലെ നഴ്‌സ് ആണ് ഈ പണി ഒപ്പിച്ചത്. പരിക്ക് ഗുരുതരമായതുകൊണ്ട് പിന്നീട് രേഷ്മയെ ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ യുവതിക്ക് ബാന്‍ഡേജിട്ട നഴ്‌സിനെ സംസ്ഥാന ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords: Head Wound Dressed With Condom Pack At Madhya Pradesh Health Centre, Madhya pradesh, News, Injury, Woman, Hospital, Treatment, Police, National.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia