പെണ്‍കുട്ടിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ ജനക്കൂട്ടം പെരുമാറി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഹെഡ്മാസ്റ്ററെ ജനക്കൂട്ടം പെരുമാറി
മാണ്ഡ്യ : ഏഴാം ക്ലാസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് അവശയാക്കിയ ഹെഡ്മാസ്റ്ററെ ക്ഷൂഭിതരായ ജനക്കൂട്ടം സ്‌കൂളില്‍ കയറി പെരുമാറി ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു. ബുധനാഴ്ചയാണ് സംഭവം. വിവരമറിഞ്ഞെത്തിയ പോലീസും വിദ്യാഭ്യസ വകുപ്പുദ്യോഗസ്ഥരും ക്രുദ്ധരായ ജനക്കൂട്ടത്തെ അനുനയിപ്പിച്ച് അധ്യാപകനെ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

മാണ്ഡ്യയിലെ ഗവ ഹയര്‍പ്രൈമറി സ്‌കൂള്‍ പ്രധാന അധ്യാപകന്‍ ശിവലിംഗയ്യയെയാണ് ജനങ്ങള്‍ പെരുമാറിയത്. വ്യാഴാഴ്ച രാവിലെ സ്‌കൂളില്‍ പോകാന്‍ വിസമ്മതിച്ചപ്പോല്‍ ഇതേ കുറിച്ച് രക്ഷിതാക്കള്‍ വിശദമായി ചോദിച്ചറിഞ്ഞപ്പോഴാണ് ഹെഡ്മാസ്റ്ററുടെ പീഡനമേറ്റ വിവരം വിദ്യാര്‍ത്ഥനി തുറന്നു പറഞ്ഞത്. ഇത് കേട്ടയുടന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും ഗ്രാമവാസികളും കൂടിചേര്‍ന്ന് ഹെഡ്മാസ്റ്ററുടെ മുറിവളഞ്ഞ് പിടികൂടി പെരുമാറിയ ശേഷം മറ്റൊരു മുറിയില്‍ പൂട്ടിയിട്ടത്.


സംഭവം സംബന്ധിച്ച് പോലീസ് ശിവലിംഗയ്യയ്‌ക്കെതിരെ കേസെടുത്തു. ഹെഡ്മാസ്റ്റര്‍ക്കെതിരെ ഉടന്‍ വകുപ്പ് തല നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശിവകുമാര്‍ അറിയിച്ചു.

Keywords:  Karnataka, Molestation, Teacher, Student, National 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia