Anil Antony | 'തന്റെ പ്രവൃത്തികളിലൂടെ ഒരു തരത്തിലും പാര്‍ലമെന്റില്‍ തുടരാന്‍ യോഗ്യനല്ലെന്ന് രാഹുല്‍ ഗാന്ധി തെളിയിക്കുകയാണ്'; ഫ് ളയിങ് കിസ് ആരോപണത്തില്‍ പ്രതികരിച്ച് അനില്‍ ആന്റണി

 


ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധിക്കെതിരായ ഫ് ളയിങ് കിസ് ആരോപണത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ സെക്രടറി അനില്‍ കെ ആന്റണി. തന്റെ പ്രവൃത്തികളിലൂടെ ഒരു തരത്തിലും പാര്‍ലമെന്റില്‍ തുടരാന്‍ യോഗ്യനല്ലെന്ന് രാഹുല്‍ ഗാന്ധി തെളിയിക്കുകയാണെന്ന് അനില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ സംഭവിച്ചതും അതിന് തെളിവാണ്. സംഭവത്തില്‍ രാഹുല്‍ എത്രയും പെട്ടെന്ന് മാപ്പ് പറയണമെന്നും അനില്‍ ആന്റണി പറഞ്ഞു.

Anil Antony | 'തന്റെ പ്രവൃത്തികളിലൂടെ ഒരു തരത്തിലും പാര്‍ലമെന്റില്‍ തുടരാന്‍ യോഗ്യനല്ലെന്ന് രാഹുല്‍ ഗാന്ധി തെളിയിക്കുകയാണ്'; ഫ് ളയിങ് കിസ് ആരോപണത്തില്‍ പ്രതികരിച്ച് അനില്‍ ആന്റണി

പ്രധാനമന്ത്രിയുടെ സ്ഥാനത്തെ അനാദരിച്ചു കൊണ്ട് മുമ്പും രാഹുല്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. മികച്ച പാര്‍ലമെന്റേറിയനും മികച്ച മന്ത്രിയും അതിലുപരി 50 വര്‍ഷത്തെ ഗാന്ധി കുടുംബഭരണം ആവസാനിപ്പിച്ച സ്മൃതി ഇറാനിയാണ് രാഹുലിനെതിരെ പാര്‍ലമെന്റില്‍ സംസാരിച്ചത്. അതുകൊണ്ടുതന്നെ രണ്ട്, മൂന്ന് മാസത്തിന് ശേഷം പാര്‍ലമെന്റിലേക്കുള്ള തിരിച്ചുവരവില്‍ അദ്ദേഹത്തിന്റെ ആവലാതികളും നിരാശയും മനസിലാക്കാനാകുമെന്നും അനില്‍ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ പ്രവൃത്തിയെ അപലപിക്കുന്നതിന് പകരം ന്യായികരിക്കാന്‍ മത്സരിക്കുകയാണെന്നും അനില്‍ ആന്റണി കുറ്റപ്പെടുത്തി.

Keywords:  'He should be apologizing...': BJP's Anil Antony over alleged 'flying kiss' by Rahul Gandhi, New Delhi, News, Politics, Anil Antony, Criticized, Rahul Gandhi, Flying Kiss, Controversy, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia