HC Verdict | 'പോക്‌സോയും ഐപിസിയും വ്യക്തിനിയമങ്ങൾക്ക് മേലെ'; 17 കാരിയായ മുസ്ലിം പെൺകുട്ടിയുടെ വിവാഹത്തിൽ ഹൈകോടതി

 


ന്യൂഡെൽഹി: (www.kvartha.com) കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന പോക്‌സോ നിയമം എല്ലാ വ്യക്തിഗത നിയമങ്ങളെയും അസാധുവാക്കുന്ന പ്രത്യേക നിയമമാണെന്ന് കർണാടക ഹൈകോടതി.
17 കാരിയെ വിവാഹം കഴിക്കുകയും ഗർഭിണിയാവുകയും ചെയ്തതിനെ തുടർന്ന് അറസ്റ്റിലായ 27 കാരനായ മുസ്ലീം യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
                       
HC Verdict | 'പോക്‌സോയും ഐപിസിയും വ്യക്തിനിയമങ്ങൾക്ക് മേലെ'; 17 കാരിയായ മുസ്ലിം പെൺകുട്ടിയുടെ വിവാഹത്തിൽ ഹൈകോടതി

മുഹമ്മദൻ നിയമപ്രകാരം, പ്രായപൂർത്തിയാകുന്നത് വിവാഹത്തിന്റെ പരിഗണനയാണെന്നും സാധാരണ പ്രായപൂർത്തിയാകാനുള്ള പ്രായം 15 വയസായി കണക്കാക്കുന്നുവെന്നും അതിനാൽ, ശൈശവ വിവാഹ നിരോധനത്തിലെ സെക്ഷൻ 9, 10 പ്രകാരം കുറ്റം ചെയ്തിട്ടില്ലെന്നുമുള്ള വാദം ഹൈകോടതി സിംഗിൾ ബെഞ്ചിലെ ജസ്റ്റിസ് രാജേന്ദ്ര ബദാമികർ തള്ളി.

ഗർഭിണിയായ പെൺകുട്ടി പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോൾ മെഡികൽ ഓഫീസർ പെൺകുട്ടിയുടെ പ്രായം പൊലീസിനെ അറിയിക്കുകയും തുടർന്ന് ഭർത്താവിനെതിരെ ശൈശവ വിവാഹ നിരോധന നിയമവും പോക്‌സോ നിയമവും അനുസരിച്ച് പൊലീസ് കേസെടുക്കുകയുമായിരുന്നു. അറസ്റ്റിലായ യുവാവ് ബെംഗളുറു അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജിക്ക് മുമ്പാകെ ജാമ്യാപേക്ഷ സമർപിച്ചെങ്കിലും അത് തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.

അതേസമയം തന്നെ ബന്ധപ്പെട്ട എല്ലാ രേഖകളും വിചാരണക്കോടതിയിൽ സമർപിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കൂടാതെ, പെൺകുട്ടി ഗർഭിണിയായതിനാൽ അവൾക്ക് ശരിയായ സഹായം ആവശ്യമാണെന്നും യുവാവിന് ഭാര്യയെ പരിപാലിക്കാമെന്നും കോടതി പറഞ്ഞു. നേരത്തെ, പഞ്ചാബ്-ഹരിയാന ഹൈകോടതി സെപ്റ്റംബർ 30-ലെ ഉത്തരവിൽ 15 വയസുള്ള മുസ്ലീം പെൺകുട്ടിയുടെ വിവാഹം ശരിവച്ചിരുന്നു.

Keywords: POCSO & IPC prevail over personal laws: HC, New Delhi, News, National, Muslim, Karnataka, High Court, Arrest.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia