Compensation | നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ഹൈകോടതി

 


ലക്നൗ: (www.kvartha.com) നായ്ക്കളുടെ ഉപദ്രവത്തില്‍ മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ഹൈകോടതി. ഈ വര്‍ഷം ഏപ്രിലില്‍ ലക്‌നൗവിലെ താകൂര്‍ഗഞ്ച് പ്രദേശത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് അലഹബാദ് ഹൈകോടതി ഇക്കാര്യം നിര്‍ദേശിച്ചത്.

Compensation | നായ്ക്കളുടെ ആക്രമണത്തില്‍ മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കണമെന്ന് ഹൈകോടതി

ജസ്റ്റിസുമാരായ ദേവേന്ദ്ര കുമാര്‍ ഉപാധ്യായയും രജനിഷ് കുമാറുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഞങ്ങള്‍ നിര്‍ദേശിക്കുന്ന നഷ്ടപരിഹാരമായ 10,00,000 രൂപ എന്തുകൊണ്ട് മരിച്ച കുട്ടിയുടെ കുടുംബത്തിന് നല്‍കാനാവില്ലെന്ന് കാട്ടി സത്യവാങ്മൂലം നല്‍കാന്‍ ലക്‌നൗ മുനിസിപല്‍ കോര്‍പറേഷനോടാണ് കോടതി ഉത്തരവിട്ടത്.

മക്കളായ ജന്നത്ത് ഫാത്വിമ (5), മകന്‍ മുഹമ്മദ് റാസ (7) എന്നിവര്‍ക്കാണ് ഏപ്രില്‍ ആറിന് തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇതില്‍ മകന്‍ മരിക്കുകയും മകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പിതാവ് മുഹമ്മദ് ശബാബ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ശബാബിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുഹമ്മദ് ഖുമൈല്‍ അഹ് മദ്, കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ അര്‍ഹതയുണ്ടെന്ന് വാദിച്ചു.

ഏപ്രില്‍ ഏഴിന് പുറപ്പെടുവിച്ച മുന്‍ ഉത്തരവില്‍, ലക്‌നൗ ജില്ലാ മജിസ്‌ട്രേറ്റിനെ വിവരം അറിയിക്കാനും മരിച്ച ആണ്‍കുട്ടിയുടെ കുടുംബത്തിന് എങ്ങനെ സാമ്പത്തികമായി നഷ്ടപരിഹാരം നല്‍കാമെന്ന നിര്‍ദേശം തേടാനും കോടതി അഡിഷണല്‍ അഡ്വകറ്റ് ജെനറലിനോട് ആവശ്യപ്പെട്ടിരുന്നു.

Keywords: HC proposes Rs 10L ex gratia for kin of kids mauled by dogs, News, Dead, Children, Family, Court, Compensation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia