SWISS-TOWER 24/07/2023

HC order | കേന്ദ്രമന്ത്രിയുടെ കെട്ടിടത്തിലും ബുൾഡോസർ ഓടും! നാരായൺ റാണെയുടെ ബംഗ്ലാവിലെ അനധികൃത കെട്ടിടം രണ്ടാഴ്ചയ്ക്കകം പൊളിച്ചുമാറ്റാൻ കോർപറേഷന് ഹൈകോടതി ഉത്തരവ്; 10 ലക്ഷം രൂപ പിഴ

 


ADVERTISEMENT

മുംബൈ: (www.kvartha.com) കേന്ദ്രമന്ത്രി നാരായൺ റാണെയ്ക്ക് ബോംബെ ഹൈകോടതിയിൽ നിന്ന് വൻ തിരിച്ചടി. ജുഹുവിലെ ബംഗ്ലാവിലെ അനധികൃത നിർമാണം പൊളിച്ചുമാറ്റാൻ മുംബൈ കോർപറേഷനോട് (BMC) കോടതി ഉത്തരവിട്ടു. ഇതോടൊപ്പം റാണെ കുടുംബത്തിന് 10 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

                   
HC order | കേന്ദ്രമന്ത്രിയുടെ കെട്ടിടത്തിലും ബുൾഡോസർ ഓടും! നാരായൺ റാണെയുടെ ബംഗ്ലാവിലെ അനധികൃത കെട്ടിടം രണ്ടാഴ്ചയ്ക്കകം പൊളിച്ചുമാറ്റാൻ കോർപറേഷന് ഹൈകോടതി ഉത്തരവ്; 10 ലക്ഷം രൂപ പിഴ
               
ബംഗ്ലാവിന്റെ ഉയരം 11 മീറ്ററിൽ കൂടാൻ പാടില്ലെന്നാണ് നിയമം. എന്നാൽ ഇത് മറികടന്നെന്നാണ് ആരോപണം. രണ്ടാഴ്ചയ്ക്കകം അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്ന് ഹൈകോടതി ഉത്തരവിൽ പറയുന്നു. ബിഎംസിയിലെ കെ-വെസ്റ്റ് വാർഡിലെ ഉദ്യോഗസ്ഥൻ നേരത്തെ നാരായൺ റാണെയ്ക്ക് നോടീസ് അയച്ചിരുന്നു. മുംബൈ മുനിസിപൽ കോർപറേഷൻ (എംഎംസി) നിയമത്തിലെ സെക്ഷൻ 351 പ്രകാരം ബിഎംസി തയ്യാറാക്കിയ പ്ലാൻ ലംഘിച്ചെന്നാണ് നോടീസിൽ പറയുന്നത്.

10 ലക്ഷം രൂപ രണ്ടാഴ്ചയ്ക്കകം മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിൽ നിക്ഷേപിക്കാൻ

ജസ്റ്റിസ് ആർ ഡി ധനുക, ജസ്റ്റിസ് കമാൽ ഖാത എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. സുപ്രീം കോടതി വിധികൾക്കും നിയമ വ്യവസ്ഥകൾക്കും വിരുദ്ധമായ നടപടികൾ സ്വീകരിക്കാൻ ബിഎംസിയെ അനുവദിക്കാനാകില്ലെന്നും ബെഞ്ച് പറഞ്ഞു. റാണെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ ശാർദുൽ സിംഗ് സുപ്രീം കോടതിയെ സമീപിക്കാൻ ബിഎംസിയുടെ നടപടി ആറാഴ്ചത്തേക്ക് നിർത്തിവയ്ക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഹൈകോടതി നിരസിച്ചു.

You Might Also Like: 

ഭാരത് ജോഡോ യാത്രയ്ക്ക് താല്‍കാലിക ഇടവേള നല്‍കി നിര്‍ണായക ചര്‍ചകളില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച ഡെല്‍ഹിയില്‍

Keywords: HC orders demolition of unauthorised construction at Union minister Narayan Rane's bungalow,National,Mumbai,news,Top-Headlines,High-Court,Latest-News,Minister,Maharashtra,  Union minister. < !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia