SWISS-TOWER 24/07/2023

Snake Bite | പ്രദേശവാസികള്‍ പാമ്പിന് പിറകെപോയി; കടിയേറ്റ യുവതി മരിച്ചു; സംഭവം ഞെട്ടിക്കുന്നത്

 


ADVERTISEMENT

ജാര്‍ഖണ്ഡ്: (www.kvartha.com) പലതരത്തിലുള്ള പ്രതികാര കഥകള്‍  വായിച്ചിട്ടുണ്ട് കേട്ടിട്ടുണ്ട് അറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നല്ലാം വിഭന്നവും വിചിത്രവുമായ ഒരു കഥയല്ല സംഭവമാണ് ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നടന്നിരിക്കുന്നത്. ഗ്രാമത്തിലെ ഒരു യുവതിക്ക് പാമ്പ് കടിയേറ്റു. 
Aster mims 04/11/2022

ഉടന്‍തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിക്കേണ്ടതിന് പകരം ഗ്രാമത്തിലുള്ളവരെല്ലാം ചേര്‍ന്ന് കടിച്ചപാമ്പിനെ തേടിപ്പോവുകയും കണ്ടാല്‍ പിടിച്ച് തല്ലിക്കൊല്ലാനുള്ള പ്ലാനിലേക്ക് എത്തുകയുമാണ് ഉണ്ടായത്. 

ഇതുകാരണം പാമ്പു കടിയേറ്റ യുവതിയ്ക്ക് തക്ക സമയത്ത് ചികിത്സ കിട്ടാതെ വിഷപടര്‍ച്ച ഉണ്ടാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു. പ്രഭു സിങ്ങിന്റെ 37 കാരിയായ ഭാര്യ സുഗിയ ദേവി ആണ് മരിച്ചത്.

കടിച്ച പാമ്പിനെ ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ നാട്ടുകാര്‍ കണ്ടത്തി. എന്നാല്‍ തല്ലികൊന്ന് യുവതിയുടെ ചിതയില്‍ തന്നെ പാമ്പിനെയും ശവദാഹം നടത്തി നാട്ടുകാര്‍ പ്രതികാരം വീട്ടുകയാണ് ഉണ്ടായത്. വ്യാഴ്ചയാണ് പ്രസ്തുത സംഭവം നടക്കുന്നത്.

Snake Bite | പ്രദേശവാസികള്‍ പാമ്പിന് പിറകെപോയി; കടിയേറ്റ യുവതി മരിച്ചു; സംഭവം ഞെട്ടിക്കുന്നത്


Keywords: News, National, National-News, Regional-News, Hazaribagh Woman Dies Of Snakebite; Villagers Kill Reptile, Cremate Both On Same Pyre.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia