Travel | 'കാറ്റിൻ്റെ കൊട്ടാരം' കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ജയ്പൂരിലേയ്ക്ക് പോകാം!
● വിനോദസഞ്ചാരികൾ കണ്ടിരിക്കേണ്ട ഒന്നാണ് ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന ഹവാ മഹൽ അല്ലെങ്കിൽ 'കാറ്റിൻ്റെ കൊട്ടാരം'.
● 1799-ൽ ആണ് ഇത് നിർമ്മിക്കപ്പെട്ടത്.
● സാധിക്കുന്നവർ തീർച്ചയായും ജയ്പൂരിലെ ഈ വിശേഷാൽ കാറ്റിൻ്റെ കൊട്ടാരം കാണാൻ ശ്രമിക്കുക.
സോണിച്ചൻ ജോസഫ്
(KVARTHA) ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാൽ നമുക്ക് ഒന്ന് വ്യക്തമാകും, ഇന്ത്യ എന്ന് പറയുന്നത് അത്ഭുതങ്ങളുടെ കലവറയാണ് എന്ന്. അത്തരത്തിലുള്ള പലതുമാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ളത്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ വിനോദയാത്രയ്ക്കും പഠനത്തിനുമൊക്കെയായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അതിശയോക്തി കാണേണ്ടതില്ല.
ഇന്ത്യയിൽ ജീവിക്കുന്നവർക്ക് പോലും അറിവില്ലാത്തതും എന്നാൽ അത്ഭുതങ്ങളുമായ കാഴ്ചകൾ ധാരാളമുണ്ട്. അത്തരത്തിലൊന്നാണ് ജയ്പൂരിലെ കാറ്റിൻ്റെ കൊട്ടാരം. തീർച്ചയായും വിനോദസഞ്ചാരികൾ കണ്ടിരിക്കേണ്ട ഒന്നാണ് ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന ഹവാ മഹൽ അല്ലെങ്കിൽ 'കാറ്റിൻ്റെ കൊട്ടാരം'. ഈ വാസ്തുവിദ്യാ വിസ്മയം ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. 1799-ൽ ആണ് ഇത് നിർമ്മിക്കപ്പെട്ടത്. ഇതിൻ്റെ സവിശേഷതകൾ ഉള്ളിക്കൊള്ളിച്ചുകൊണ്ട് പുറത്തു വന്ന ഒരു വിവരണമാണ് ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്: 'ഇന്ത്യയിലെ ജയ്പൂരിൽ സ്ഥിതി ചെയ്യുന്ന ഹവാ മഹൽ, 'കാറ്റിൻ്റെ കൊട്ടാരം' എന്നാണ് അർത്ഥമാക്കുന്നത്, 1799-ൽ ചുവപ്പ്, പിങ്ക് മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച അതിശയകരമായ വാസ്തുവിദ്യാ വിസ്മയമാണ്. സങ്കീർണ്ണമായി രൂപകൽപ്പന ചെയ്ത 953 ജാലകങ്ങൾ ഉൾക്കൊള്ളുന്ന കൊട്ടാരം, രാജകീയ സ്ത്രീകൾക്ക് തെരുവ് ജീവിതവും ഉത്സവങ്ങളും ആരും കാണാതെ നിരീക്ഷിക്കാൻ വേണ്ടി രൂപകല്പന ചെയ്തതാണ്.
ഈ സവിശേഷമായ ലാറ്റിസ് വാസ്തുശാസ്ത്ര ഡിസൈൻ തണുത്ത വായുവിൻ്റെ ഒഴുക്ക് കോട്ടാരതിനകത്ത് സുഗമമാക്കി, ചൂടുള്ള വേനൽക്കാലത്ത് ഒരു സ്വാഭാവിക പ്രകൃതിദത്ത തണുപ്പിക്കൽ സംവിധാനം സൃഷ്ടിക്കുന്നു. അതിൻ്റെ അഞ്ച് നിലകളിൽ ഓരോന്നിനും ഒരു ക്ഷേത്രമുണ്ട്, കൂടാതെ കൊട്ടാരത്തിൻ്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം വർദ്ധിപ്പിച്ചുകൊണ്ട് രാജഭരണകാലത്തെ പുരാവസ്തുക്കൾ, ആയുധങ്ങൾ, എന്നിവ പ്രദർശിപ്പിക്കുന്ന ഒരു പുരാവസ്തു മ്യൂസിയം കൊട്ടാരമുറ്റത്ത് ഉണ്ട്'.
ഇപ്പോൾ മനസ്സിലായില്ലെ ഇന്ത്യ അത്ഭുതങ്ങളുടെ കലവറയാണ് എന്നു പറയുന്നത് എന്തുകൊണ്ടാണെന്ന്. സാധിക്കുന്നവർ തീർച്ചയായും ജയ്പൂരിലെ ഈ വിശേഷാൽ കാറ്റിൻ്റെ കൊട്ടാരം കാണാൻ ശ്രമിക്കുക. വിദ്യാർത്ഥികളായിട്ടുള്ളവർക്ക് ഇതിനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഇട നൽകും. ഇത് കൂടുതൽ പേരിലേയ്ക്ക് എത്തിക്കാൻ ലേഖനം പങ്കിടാം.
#Jaipur, #HawaMahal, #PalaceofWinds, #IndianMonuments, #TravelIndia, #Architecture