Priyanka Gandhi | 'രാഷ്ട്രീയവും സംവാദങ്ങളും എന്ത് അധഃപതനത്തിലേക്കാണ് കൊണ്ടുപോകുന്നത്?', രാഹുല്‍ ഗാന്ധിയെ നവയുഗ രാവണനാക്കി എക്‌സില്‍ പോസ്റ്ററിട്ട ബിജെപിക്കെതിരെ ആഞ്ഞടിച്ച് സഹോദരി പ്രിയങ്ക ഗാന്ധി
Oct 6, 2023, 17:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) പത്ത് തലയും പടച്ചട്ടയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നവയുഗ രാവണനാക്കി 'എക്‌സി'ല്‍ (ട്വിറ്റര്‍) പോസ്റ്ററിട്ട ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സഹോദരിയും എഐസിസി ജനറല്‍ സെക്രടറിയുമായ പ്രിയങ്ക ഗാന്ധി. പ്രിയപ്പെട്ട മോദിജീ, രാഷ്ട്രീയവും സംവാദവും അധഃപതിച്ച് പോയൊയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെയും ടാഗ് ചെയ്ത് പ്രിയങ്ക ചോദിച്ചു.
'ഏറ്റവും ആദരണീയരായ നരേന്ദ്ര മോദിജീ, ജെ പി നഡ്ഡജീ, രാഷ്ട്രീയവും സംവാദവും ഏതു തരം അധഃപതനത്തിലേക്കാണു നിങ്ങള്‍ കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നത്? നിങ്ങളുടെ പാര്‍ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പോസ്റ്റ് ചെയ്ത അക്രമപരവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? സത്യപ്രതിജ്ഞകള്‍ പോലെയുള്ള വാഗ്ദാനങ്ങള്‍ നിങ്ങള്‍ മറന്നോ?'- പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു.
'രാവണ്‍, നിര്‍മാണം കോണ്‍ഗ്രസ് പാര്‍ട്ടി, സംവിധാനം ജോര്‍ജ് സോറസ്'- എന്ന കുറിപ്പോടെ രാഹുല്‍ ഗാന്ധിയെ പുരാണകഥാപാത്രമായ രാവണനായി ചിത്രീകരിക്കുന്ന പോസ്റ്ററിട്ടാണ് ബിജെപി പ്രതിഷേധത്തിന് തുടക്കമിട്ടത്.
ബിജെപിയുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററിലെ ചിത്രത്തില്‍ രാഹുല്‍ഗാന്ധിക്ക് 10 തലകള്‍ ചേര്‍ത്തുവച്ച് 'രാവണ്‍' എന്നാണ് പേര്. കോണ്‍ഗ്രസ് പാര്‍ടി വക നിര്‍മാണം, സംവിധാനം ജോര്‍ജ് സോറോസ് എന്നുമുണ്ട്. നേരത്തേ മോദി സര്‍കാരിനെ വിമര്‍ശിച്ച യുഎസ് വ്യവസായിയാണ് ജോര്‍ജ് സോറോസ്. പുതുയുഗ രാവണ്‍ എത്തി. ദുഷ്ടശക്തി, മതവിരുദ്ധന്‍, രാമവിരുദ്ധന്‍ എന്നും ബിജെപി ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ പെരും നുണയനെന്നും ജുംല (വ്യാജവാഗ്ദാനം) ബോയ് എന്നും വിശേഷിപ്പിച്ച് ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ട്വീറ്റിനെതിരെയുള്ള പ്രതികരണമെന്ന നിലയിലായിരുന്നു ഇത്.
ചിത്രം നിമിഷനേരംകൊണ്ട് എക്‌സില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്തിരുന്നു. പിന്നാലെ പോസ്റ്റര്‍ പ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തുകയായിരുന്നു. രാജ്യത്തിനുവേണ്ടി ജീവന്‍ ബലി നല്‍കിയ കുടുംബത്തിലെ അംഗത്തിനെതിരെ അക്രമം അഴിച്ചുവിടാനുള്ള വിധ്വംസക ശക്തികളുടെ ആഹ്വാനമാണിതെന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് രാഹുലിനെതിരായ ബി ജെ പിയുടെ പോസ്റ്റര്‍ പ്രചാരണമെന്നും കോണ്‍ഗ്രസ് ജെനറല്‍ സെക്രടറി ജയറാം രമേശ് പ്രതികരിച്ചു.

Keywords: News, National, National-News, Politics, Politics-News, BJP, Priyanka Gandhi, PM, Narendra Modi, Ravan, Poster, New Delhi News, Bharatiya Janata Party, Rahul Gandhi, National News, 'Have You Forgotten Oaths...': Priyanka Gandhi To PM Over 'Ravan' Poster.The new age Ravan is here. He is Evil. Anti Dharma. Anti Ram. His aim is to destroy Bharat. pic.twitter.com/AwDKxJpDHB
— BJP (@BJP4India) October 5, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.