Fake Notice | 'വാലന്റൈന്‍സ് ഡേയില്‍ കാമുകന്മാരുള്ളവര്‍ മാത്രം കോളജില്‍ കയറിയാല്‍ മതിയെന്ന് അറിയിപ്പ്; റിലേഷന്‍ സ്റ്റാറ്റസ് സത്യമാണെന്ന് തെളിയിക്കുന്നതിനായി ഇരുവരും ഒരുമിച്ചുള്ള ഏറ്റവും പുതിയ ഫോടോയും നിര്‍ബന്ധം'; നോടീസ് വിവാദത്തില്‍, പരാതി നല്‍കി പ്രിന്‍സിപല്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ഭുവനേശ്വര്‍: (www.kvartha.com) വാലന്റൈന്‍സ് ഡേയുമായി ബന്ധപ്പെട്ട് ഒഡീഷയിലെ ഒരു കോളജും അവിടുത്തെ പ്രിന്‍സിപാളും വാര്‍ത്താ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും നിറയുകയാണ്. മറ്റൊന്നുമല്ല പ്രണയദിനത്തെ കുറിച്ച് പ്രിന്‍സിപാളിന്റെ ഒപ്പോടുകൂടി വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ ഒരു നോടീസാണ് വിവാദത്തിന് കാരണമായിത്തീര്‍ന്നത്. 
Aster mims 04/11/2022

വാലന്റൈന്‍സ് ഡേ ദിനത്തില്‍ കാമുകന്മാരുള്ള പെണ്‍കുട്ടികള്‍ മാത്രം കോളജില്‍ എത്തിയാല്‍ മതിയെന്നും കോളജില്‍ വരുന്നവരെല്ലാം തങ്ങളുടെ കാമുകന്മാര്‍ക്കൊപ്പം വേണം വരാനെന്നുമാണ് പ്രിന്‍സിപാളിന്റെ ഒപ്പോടുകൂടി പുറത്തിറങ്ങിയ നോടീസില്‍ പറയുന്നത്. ഇതുകൂടാതെ റിലേഷന്‍ സ്റ്റാറ്റസ് സത്യമാണെന്ന് തെളിയിക്കുന്നതിനായി ഇരുവരും ഒരുമിച്ചുള്ള ഏറ്റവും പുതിയ ഫോടോയും കാണിക്കണമെന്നും നോടീസില്‍ പറഞ്ഞിരുന്നു.

നോടീസ് കണ്ട് വിദ്യാര്‍ഥികളും അധ്യാപകരും ഒരുപോലെ അമ്പരന്നുവെന്ന് മാത്രമല്ല, ഇത് വ്യാപകമായി പ്രചരിച്ചതോടെ മാധ്യമങ്ങളിലെല്ലാം വാര്‍ത്തയാവുകയും വിവാദമാവുകയും ചെയ്തു. സംഭവത്തില്‍ കോളജ് പ്രിന്‍സിപല്‍ പൊലീസില്‍ പരാതി നല്‍കി. 

ഒഡീഷയിലെ എസ്‌വിഎം ഓടോണമസ് കോളജ് പ്രിന്‍സിപല്‍ ബിജയ് കുമാര്‍ പത്രയുടെ പേരിലാണ് ഇത്തരത്തില്‍ ഒരു നോടീസ് വ്യാപകമായ പ്രചരിച്ചത്. എന്നാല്‍, ഇത് വ്യാജമാണെന്നും താന്‍ ഇത്തരത്തിലൊരു നോടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നും ബിജയ് കുമാര്‍ പറഞ്ഞു.  

Fake Notice | 'വാലന്റൈന്‍സ് ഡേയില്‍ കാമുകന്മാരുള്ളവര്‍ മാത്രം കോളജില്‍ കയറിയാല്‍ മതിയെന്ന് അറിയിപ്പ്; റിലേഷന്‍ സ്റ്റാറ്റസ് സത്യമാണെന്ന് തെളിയിക്കുന്നതിനായി ഇരുവരും ഒരുമിച്ചുള്ള ഏറ്റവും പുതിയ ഫോടോയും നിര്‍ബന്ധം'; നോടീസ് വിവാദത്തില്‍, പരാതി നല്‍കി പ്രിന്‍സിപല്‍


കൂടാതെ തന്റെ ഡിജിറ്റല്‍ ഒപ്പ് വ്യാജമായി തയ്യാറാക്കി ഉപയോഗിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോളജിന്റെ യശസ് തകര്‍ക്കുന്നതിനായി ആരോ മനപൂര്‍വം ചെയ്തതാണ് ഇതെന്നും കുറ്റക്കാരായവരെ നിയമത്തിനു മുന്‍പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ജഗത്സിംഗ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പത്ര കേസും ഫയല്‍ ചെയ്തിട്ടുണ്ട്. കോളജ് പ്രിന്‍സിപലില്‍ നിന്ന് പരാതി ലഭിച്ചതായി ജഗത്സിംഗ്പൂര്‍ പൊലീസ് സ്റ്റേഷനിലെ  ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

Keywords:  News,National,India,Bhuvaneswar,college,Fake,Notice,Valentine's-Day,Principal,Local-News,Complaint,police-station, Have boyfriends by Valentine's Day: College notice sparks controversy, Principal files complaint
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia