Rahul Gandhi | ബിജെപി നേതാക്കള്‍ ആരെങ്കിലും ഷൂസ് വാങ്ങി തന്നിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍; രാഹുലിന്റെ മറുപടി ഇങ്ങനെ

 


മധ്യപ്രദേശ്: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ മധ്യപ്രദേശിലൂടെ പര്യടനം തുടരുകയാണ്. പദയാത്രയ്ക്ക് ഇടയില്‍ ഒരു മാധ്യമപ്രവര്‍ത്തകനുമായി നടന്നുകൊണ്ടുള്ള രാഹുലിന്റെ അഭിമുഖം ഇപ്പോള്‍ വൈറലാകുന്നു. ഇതിന്റെ വീഡിയോ രാഹുല്‍ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതില്‍ രസകരമായ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്ക് രാഹുല്‍ നല്‍കുന്ന മറുപടിയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.

Rahul Gandhi | ബിജെപി നേതാക്കള്‍ ആരെങ്കിലും ഷൂസ് വാങ്ങി തന്നിട്ടുണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകന്‍; രാഹുലിന്റെ മറുപടി ഇങ്ങനെ

ആരാണ് രാഹുലിന് ഷൂസ് വാങ്ങിത്തരാറുള്ളത് എന്നായിരുന്നു ഇതില്‍ ഒരു ചോദ്യം. താന്‍ ചിലപ്പോള്‍ നേരിട്ട് പോയി ഷൂസ് വാങ്ങാറുണ്ടെന്നും അമ്മയും സഹോദരിയും ചിലപ്പോഴൊക്കെ രാഷ്ട്രീയ സുഹൃത്തുക്കളും സമ്മാനമായി ഷൂസ് വാങ്ങിത്തന്നിട്ടുണ്ടെന്നും രാഹുലിന്റെ മറുപടി.

ബിജെപി നേതാക്കള്‍ ആരെങ്കിലും ഷൂസ് വാങ്ങി തന്നിട്ടുണ്ടോ എന്നായി അടുത്ത ചോദ്യം. അവര്‍ എനിക്ക് ഷൂസ് വാങ്ങി തന്നിട്ടില്ല. പകരം ഷൂസ് എറിഞ്ഞു തരാറുണ്ടെന്ന് ചിരിയോടെ രാഹുല്‍ പറഞ്ഞു. അതുപോലെ ഷൂസ് തിരിച്ച് എറിഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഒരിക്കലുമില്ല എന്നായിരുന്നു രാഹുലിന്റെ മറുപടി.

Keywords: Have BJP leaders bought shoes? Rahul answers to questions, Madhya pradesh, News, Rahul Gandhi, Social Media, Politics, Twitter, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia