'പ്രേതശല്യം': കോടതി മുറിയുടെ പണി മുടക്ക് ഒമ്പതാം മാസത്തിലേക്ക്
Feb 20, 2015, 09:32 IST
ADVERTISEMENT
മൈസൂരു: (www.kvartha.com 20/02/2015) മൈസൂരിലെ ഒരു കോടതി മുറി കഴിഞ്ഞ ഒമ്പതുമാസകാലമായി പണി മുടക്കിലാണ്. കാരണം, ഒരു പ്രേതാത്മാവിന്റെ വിളയാട്ടമാണെന്നാണ് പരക്കെയുള്ള പ്രചരണം
ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് ന്യായാധിപന്റെ മുറിയായിരുന്ന അവിടം പല നിര്‍ണായ കേസുകളിലും വാദം കേള്‍ക്കാനുള്ള ഇടമായിരുന്നു. എന്നാല്‍ ഇന്ന് തകര്‍ന്ന കസേരകളുടെയും മേശകളുടെയും സംഭരണസ്ഥലമായി ഈ മുറി മാറിയിരിക്കുകയാണ്. ആരോ പറഞ്ഞുവച്ച പ്രേതകഥകള്‍ക്ക് കിട്ടിയ പ്രോല്‍സാഹനമാണ് ഈ മുറിയുടെ മാറ്റത്തിനുള്ള പ്രധാനകാരണം.
കഴിഞ്ഞ വര്‍ഷം ന്യായാധിപന്റെ മരണത്തിനുശേഷമാണ് കാര്യങ്ങള്‍ തകിടം മറിയാന്‍ തുടങ്ങിയത്. റോഡപകടത്തില്‍ ആ ന്യായാധിപന്‍ മരണപ്പെട്ടതിനുശേഷം കോടതിക്കുള്ളിലെ ആ പ്രധാനമുറിയില്‍ ചില അസാധാരണസംഭവങ്ങള്‍ അരങ്ങേറാന്‍ തുടങ്ങിയതായും അതോടെ പ്രേതമുറിയെന്ന പേരില്‍ അവിടം അറിയപ്പെടാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മരിച്ച ന്യായാധിപന്റെ ആത്മാവ് അവിടമാകെ അലഞ്ഞുനടക്കുന്നുവെന്ന തോന്നല്‍ ശക്തമായതോടെ ആ മുറി ആരും ഉപയോഗിക്കാത്തതായി. പുതിയതായി നിയമിതനായ ന്യായാധിപനായി മറ്റൊരു മുറിയും ഏര്‍പ്പാട് ചെയ്തു.
യഥാര്‍ത്ഥ കാരണങ്ങളന്വേഷിച്ച് ജ്യോതിഷ്യനെ കണ്ട അധികൃതര്‍ക്ക് എരിതീയില്‍ എണ്ണയൊഴിക്കുന്ന വിധത്തിലുള്ള മറുപടിയാണ് അദ്ദേഹത്തില്‍ നിന്ന് ലഭിച്ചത്. പ്രേതാത്മാക്കള്‍ അവിടമാകെ അലഞ്ഞുനടക്കുന്നുണ്ടെന്നും പൂജകള്‍ നടത്താതെ ആ മുറി ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശമായിരുന്നു ജ്യോതിഷ്യനില്‍ നിന്ന് ലഭിച്ചത്.
എന്നാല്‍ ഇത്തരം കുപ്രചരണങ്ങള്‍ കോടതിയുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നുവെന്ന വാദഗതികളുമായി നിരവധി മുതിര്‍ന്ന രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരം കിംവദന്തികള്‍ സര്‍വ്വസാധാരണമാണ്. എന്താണ് ആ മുറി തുറക്കാതിരിക്കുന്നതെന്ന് എനിക്ക് ഇന്നും മനസിലാവുന്നില്ല. മുതിര്‍ന്ന അഭിഭാഷകനായ മെഡപ്പ പ്രതികരിച്ചു
Also Read: രണ്ട് കിലോ കഞ്ചാവുമായി 2 പേര്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍

Also Read:
Keywords: Court, Case, Judge, Road, Accident, Death, Report, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.