Shehbaz Sharif | ഇന്ത്യയുമായുള്ള സമാധാനത്തിന് ശഹബാസ് ശരീഫ്; പാകിസ്താന്റെ മാറ്റത്തിന് പിന്നിലെന്ത്?

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെൽഹി: (www.kvartha.com) ഇന്ത്യയുമായി ഗൗരവമേറിയതും ആത്മാർഥവുമായ ചർച്ചകൾ നടത്താനാണ് പാകിസ്താൻ ആഗ്രഹിക്കുന്നതെന്നും യുഎഇ പ്രസിഡന്റ് ശെയ്ഖ് മുഹമ്മദ് ബിൻ സാഇദിനോട് തന്റെ സൗഹൃദബന്ധം ഉപയോഗിക്കാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദുബൈ ആസ്ഥാനമായുള്ള അൽ അറേബ്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് പറഞ്ഞത് കഴിഞ്ഞ ദിവസം വലിയ ചർച്ചയായിരുന്നു. കശ്മീരിലെ സ്ഥിതിഗതികളും ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെക്കുറിച്ചും ശരീഫ് പരാമർശിച്ചു. ഇന്ത്യയുമായി സമാധാനം ആഗ്രഹിക്കുന്നതിനെക്കുറിച്ചുള്ള പതിവ് പ്രസ്താവനകളേക്കാൾ ശരീഫിന്റെ അഭിപ്രായങ്ങൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.
Aster mims 04/11/2022

പരാമർശങ്ങളുടെ സമയവും പ്രധാനമാണ്. ഡോളറിന്റെ കരുതൽ ശേഖരം കുറയുകയും കടബാധ്യതയിൽ വീഴ്ച വരുത്തുമോ എന്ന ആശങ്കകൾ ഉയരുകയും ചെയ്യുന്ന പാകിസ്താൻ ശ്രീലങ്കയുടേതിന് സമാനമായ ഒരു സാഹചര്യത്തിലേക്ക് അടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ശഹ്ബാസ് ശരീഫിന്റെ പ്രസ്താവന വരുന്നത്. കഴിഞ്ഞ ആഴ്‌ച യുഎഇയിലേക്കുള്ള തന്റെ ദ്വിദിന സന്ദർശന വേളയിൽ ഷരീഫ് പാകിസ്താന്റെ  'സഹോദര' രാജ്യമായ യുഎഇയോട് ഒരിക്കൽ കൂടി സഹായം അഭ്യർഥിച്ചു. രണ്ട് ബില്യൺ ഡോളർ കടം നൽകുമെന്ന് യുഎഇ വാഗ്ദാനം ചെയ്യുകയും ഒരു ബില്യൺ ഡോളർ നൽകുകയും ചെയ്തു.

സൗദി ഫണ്ട് ഫോർ ഡെവലപ്‌മെന്റ് പാകിസ്‌താന്റെ എണ്ണ ഇറക്കുമതിക്ക് ഒരു ബില്യൺ ഡോളർ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. കരസേനാ മേധാവി ജനറൽ അസിം മുനീറിന്റെ ഇരു രാജ്യങ്ങളിലെയും പര്യടനത്തിന് ശേഷമാണ് ശരീഫിന്റെ ഇപ്പോഴത്തെ സന്ദർശനം. 'സഹോദരനെപ്പോലെ' പാകിസ്‌താന്റെ സഹായത്തിനെത്തിയതിന് യുഎഇയെയും സൗദിയെയും പ്രശംസിച്ച ജെനറൽ, പാകിസ്‌താന് ഭിക്ഷയ്ക്കായി  കൈ നീട്ടാൻ കഴിയില്ലെന്നും സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണമെന്നും പറഞ്ഞിരുന്നു.

'നമ്മുടെ യഥാർഥ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ ഇന്ത്യയുമായി സമാധാനത്തോടെ ജീവിക്കാൻ പാകിസ്താൻ ആഗ്രഹിക്കുന്നു', പാകിസ്താൻ പ്രധാനമന്ത്രി അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയോട് എന്താണ് ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം കൃത്യമായി പറഞ്ഞില്ല. മുൻ പിൻവാതിൽ സംഭാഷണങ്ങളിൽ, ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് പാകിസ്താൻ സൂചിപ്പിച്ചിരുന്നു. അതേസമയം പാക് മാധ്യമപ്രവർത്തകരായ ജാവേദ് ചൗധരിയും ഹമീദ് മിറും പിൻവാതിൽ  സംഭാഷണങ്ങളിൽ 20 വർഷത്തേക്ക് 'കശ്മീർ പ്രശ്നം മരവിപ്പിക്കാൻ' സമ്മതിച്ചതായി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

Shehbaz Sharif | ഇന്ത്യയുമായുള്ള സമാധാനത്തിന് ശഹബാസ് ശരീഫ്; പാകിസ്താന്റെ മാറ്റത്തിന് പിന്നിലെന്ത്?


പാകിസ്ഥാൻ പ്രധാനമന്ത്രി സമാനമായ നിലപാട് നേരത്തെയും സ്വീകരിച്ചിട്ടുണ്ട്. സഹോദരൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും പാകിസ്താൻ ഇന്ത്യയുമായി സമാധാനത്തിലേർപ്പെടേണ്ടതുണ്ടെന്നും ബന്ധം സാധാരണ നിലയിലാക്കുന്നത് പാകിസ്‌താന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണം ചെയ്യുമെന്നും സ്ഥിരമായി പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, കൂടുതൽ ദുരിതങ്ങൾ, തൊഴിലില്ലായ്മ, ദാരിദ്ര്യം മാത്രം കൊണ്ടുവന്ന ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങളിൽ നിന്ന് പാകിസ്ഥാൻ പാഠങ്ങൾ പഠിച്ചു എന്ന് ഒരു പാകിസ്താൻ നേതാവ് പ്രത്യേകം പറയുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പാകിസ്താന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനുള്ള ആശയം കൂടുതൽ അംഗീകരിക്കാൻ പ്രേരിപ്പിച്ചു. പാകിസ്താൻ  'സഹോദരൻമാരെന്ന്' വിശേഷിപ്പിക്കുന്ന യുഎഇയും സൗദിയും ഇന്ത്യയുമായി കൂടുതൽ അടുക്കുന്നതും അടുത്തിടെ കണ്ടു. ഇതും പാകിസ്താന്റെ മാറ്റിചിന്തിക്കലിന് കാരണമായി. ശരീഫിന്റെ പ്രസ്താവനകൾ രാഷ്ട്രീയമായി എങ്ങനെ പ്രവർത്തിക്കുന്നു, സൈന്യം എങ്ങനെ പ്രതികരിക്കും എന്നത് വരും ദിവസങ്ങളിൽ  വ്യക്തമായ ചിത്രം നൽകും.

Courtsey: The New Indian Express

Keywords: News,National,India,New Delhi,Pakistan,Prime Minister,Saudi Arabia, Politics,Top-Headlines,Trending,Has Shehbaz Sharif really sued for peace with India? Here's what to make of Pak PM's statement
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia