പാഠം പഠിച്ചു, ഡെല്‍ഹിയില്‍ ഭരണം കിട്ടിയാല്‍ ഇനി രാജിവെക്കില്ല; കെജ്‌രിവാള്‍

 


ഡെല്‍ഹി: (www.kvartha.com 06.11.2014) ഡെല്‍ഹിയുടെ ഭരണം ഒരിക്കല്‍ കൂടി കൈകളിലെത്തിയാല്‍ രാജിവെക്കുന്ന പ്രശ്‌നമില്ലെന്നും ഇതിനോടകം തന്നെ പഠം പഠിച്ചെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കെജ്‌രിവാള്‍ തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്.

2013 ല്‍ നടത്തിയ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിമത്സരത്തില്‍ തന്നെ റെക്കാര്‍ഡ് വിജയം നേടിയ ആം ആദ്മി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഡെല്‍ഹിയില്‍ അധികാരത്തിലെത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ജന്‍ലോക്പാല്‍ ബില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് 50 ദിവസത്തിനുള്ളില്‍ തന്നെ രാജിവെച്ചിരുന്നു. ഡെല്‍ഹിയിലെ അഴിമതി തടയാനുള്ള ബില്ലാണ് ഇത്.

ഡെല്‍ഹിയില്‍  ഭരണം  കിട്ടിയാല്‍  മോഡി ഒരിക്കലും ഡെല്‍ഹി ഭരിക്കില്ലെന്നും  അത് മറ്റാരെയെങ്കിലും ഏല്‍പ്പിക്കുകയേ ഉള്ളുവെന്നും കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മോഡി നല്ല പ്രാസംഗികനും കൃത്യമായ ദിശാബോധമുള്ള വ്യക്തിയുമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ടെങ്കിലും  തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയത്ത് നിറവേറ്റാന്‍ മോഡിക്കാവില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നു.

പാഠം പഠിച്ചു, ഡെല്‍ഹിയില്‍ ഭരണം കിട്ടിയാല്‍ ഇനി രാജിവെക്കില്ല; കെജ്‌രിവാള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
ഭക്ഷ്യ വിഷബാധ: 2 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ആശുപത്രിയില്‍
Keywords:  Has Arvind Kejriwal reinvented himself after his May 2014 defeat, New Delhi, Corruption, BJP, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia