Arrested | ലഹരിമരുന്നു നല്കി മയക്കി 100 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന കേസ്; മന്ത്രവാദിക്ക് 14 വര്‍ഷം തടവുശിക്ഷ; 'മൊബൈല്‍ ഫോണില്‍ 120 ലൈംഗിക വീഡിയോ ക്ലിപുകള്‍'
Jan 12, 2023, 09:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ലഹരിമരുന്നു നല്കി മയക്കി 100 സ്ത്രീകളെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്ന കേസില്‍ മന്ത്രവാദിക്ക് തടവുശിക്ഷ. ജിലേബി ബാബ എന്നറിയപ്പെടുന്ന മന്ത്രവാദി അമര്വീറി(അമര്‍പുരി-63)നാണ് 14 വര്‍ഷം തടവുശിക്ഷ വിധിച്ചത്. ഹരിയാനയിലെ ഫത്തേഹാബാദിലുള്ള അതിവേഗ കോടതിയുടേതാണ് വിധി.
2018 ല്‍ ഫത്തേഹാബാദിലെ തൊഹാന ടൗണില്‍ നിന്നു അമര്‍വീറിനെ അറസ്റ്റ് ചെയ്തപ്പോള്‍ മൊബൈല്‍ ഫോണില്‍ നിന്ന് 120 ലൈംഗിക വീഡിയോ ക്ലിപുകള്‍ കണ്ടെടുത്തിരുന്നുവെന്നുും മന്ത്രവാദിയായി പേരെടുത്തിരുന്ന ഇയാള്‍ പ്രശ്നപരിഹാരത്തിനെത്തിയ സ്ത്രീകളെയാണ് ലഹരിമരുന്നു നല്കി വശപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് തവണ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം 14 വര്‍ഷവും മറ്റു രണ്ട് പീഡനക്കേസുകളില്‍ ഏഴ് വര്‍ഷം വീതവും മറ്റൊരു കേസില്‍ അഞ്ച് വര്‍ഷവുമാണ് അഡീഷനല്‍ ജില്ലാ ജഡ്ജി ബല്‍വന്ത് സിങ് ശിക്ഷ വിധിച്ചത്. എന്നാല്‍, ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പരാതി നല്കിയവരില് ആറ് പേര് കോടതിയില്‍ ഹാജരായി മൊഴി നല്കി. അതേസമയം, ആയുധം കൈവശം വച്ചെന്ന കേസില്‍നിന്ന് ഇയാളെ കോടതി കുറ്റവിമുക്തനാക്കി.
Keywords: News,National,India,New Delhi,Mobile Phone,Prison,Molestation,Case, Complaint,Punishment,Court, Haryana: 'Jalebi Baba' drugged, molested, taped over 100 women, jailed for 14 years
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

