Oath Ceremony | ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു; ചടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തു
● ചടങ്ങ് നടന്നത് പഞ്ച് കുളയിലെ പരേഡ് ഗ്രൗണ്ടില്‍
● ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ സത്യവാവചകം ചൊല്ലിക്കൊടുത്തു
ചണ്ഡിഗഡ്: (KVARTHA) ഹരിയാന മുഖ്യമന്ത്രിയായി നായബ് സിങ് സൈനി അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് സൈനി മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. പഞ്ച് കുളയിലെ പരേഡ് ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ അദ്ദേഹത്തിന് സത്യവാവചകം ചൊല്ലിക്കൊടുത്തു. സൈനിയെ കൂടാതെ മറ്റ് 13 പേരും മന്ത്രിമാരായി സത്യപ്രതിഞ്ജ ചെയ്തു.
അനില്‍ വിജ്, കൃഷന്‍ ലാല്‍ പന്‍വാര്‍, റാവു നര്‍ബീര്‍ സിങ്, മഹിപാല്‍ ദണ്ഡ, വിപുല്‍ ഗോയല്‍, ശ്രുതി ചൗധരി, ആരതി സിങ് റാവു തുടങ്ങിയവരാണ് സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉല്‍പ്പെടുന്നത്. വാല്‍മീകി ജയന്തിയായതിനാലാണ് പതിനേഴാം തീയതി ബിജെപി സത്യപ്രതിജ്ഞക്കായി തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മോഹന്‍ യാദവ്, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പം എന്‍ ഡി എ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 18 മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ബിജെപിയെ സംബന്ധിച്ച് ഇത് ഇരട്ടി മധുരമാണ്. കാരണം 48 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി ഹരിയാനയില്‍ ഹാട്രിക് തികയ്ക്കുന്നത്. സഖ്യകക്ഷികളുടെ സഹായം കൂടാതെയാണ് ഈ ജയം.
കോണ്‍ഗ്രസ് 37 സീറ്റുകളില്‍ വിജയിച്ചു. ഹരിയാനയില്‍ എക്‌സിറ്റ് പോളുകളെല്ലാം കോണ്‍ഗ്രസിന് അനുകൂലമായാണ് വിധിയെഴുതിയത്. എന്നാല്‍ ഫലം വന്നപ്പോള്‍ വിപരീത ഫലമാണ് ഉണ്ടായത്. എഎപിക്ക് ഇക്കുറിയും ഹരിയാനയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല.
#HaryanaCM, #NaibSinghSaini, #BJP, #Politics, #HaryanaPolitics, #OathCeremony