IT cell incharge removed | ഇസ്ലാമിനെക്കുറിച്ചുള്ള പഴയ ട്വീറ്റിന്റെ പേരിലുള്ള വിവാദങ്ങൾക്കിടെ ഐടി സെൽ ചുമതലക്കാരനെ ബിജെപി നീക്കി

 


ചണ്ഡിഗഢ്: (www.kvartha.com) ഇസ്ലാമിനെതിരെ മുമ്പ് ചെയ്ത ട്വീറ്റിന്റെ പേരില്‍ അറസ്റ്റ് ചെയ്യണമെന്ന ആഹ്വാനത്തിനിടെ ഹരിയാന ഐടി സെലിന്റെ ചുമതലക്കാരനെ ബിജെപി നീക്കി. അരുണ്‍ യാദവിനെ സ്ഥാനത്തു നിന്ന് മാറ്റുകയാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ഒ പി ധങ്കര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നെങ്കിലും അതിന് കാരണമൊന്നും പറഞ്ഞിട്ടില്ല.
  
IT cell incharge removed | ഇസ്ലാമിനെക്കുറിച്ചുള്ള പഴയ ട്വീറ്റിന്റെ പേരിലുള്ള വിവാദങ്ങൾക്കിടെ ഐടി സെൽ ചുമതലക്കാരനെ ബിജെപി നീക്കി

യാദവിന്റെ 2017 മുതലുള്ള ട്വീറ്റുകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇയാള്‍ക്കെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും അറസ്റ്റ് ചെയ്യണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു. പാര്‍ടി വക്താവായിരുന്ന നൂപുര്‍ ശര്‍മ പ്രവാചകനെതിരെ മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വലിയ വിവാദം ഉണ്ടായ പശ്ചാത്തലത്തിലാണ് ഈ നീക്കം.

Keywords:  India, National, News, Top-Headlines, Islam, Controversy, Controversial Statements, BJP, Social-Media, Haryana: BJP removes IT cell incharge for old tweet over Islam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia