BJP MP | ഹരിയാനയിൽ ബിജെപി എംപി കോൺഗ്രസിൽ ചേർന്നു; ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയെ ഞെട്ടിച്ച് ബ്രിജേന്ദ്ര സിംഗ്
Mar 10, 2024, 13:19 IST
ന്യൂഡെൽഹി: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ ഞെട്ടിച്ച് ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ലോക്സഭ അംഗം ബ്രിജേന്ദ്ര സിംഗ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ഞായറാഴ്ച ഉച്ചയോടെ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ബ്രിജേന്ദ്ര സിംഗ് കോൺഗ്രസിൽ ചേർന്നു. പിതാവ് മുൻ കേന്ദ്രമന്ത്രി ബീരേന്ദ്ര സിംഗും കോൺഗ്രസിൽ ചേരുമെന്നാണ് വിവരം.
2014ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ബീരേന്ദ്ര സിംഗ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ഇതിനുശേഷം രാജ്യസഭാംഗമാക്കുകയും കേന്ദ്രമന്ത്രിയാകുകയും ചെയ്തിരുന്നു.
ഇത്തവണ ബ്രിജേന്ദ്ര സിംഗിന് ബിജെപി സീറ്റ് നിഷേധിക്കാൻ സാധ്യതയുണ്ടെന്നുള്ള സൂചനകൾ പുറത്തുവന്നിരുന്നു. മുൻ ധനമന്ത്രി ക്യാപ്റ്റൻ അഭിമന്യു, മുൻ എംപി കുൽദീപ് ബിഷ്നോയ്, ഡെപ്യൂട്ടി സ്പീക്കർ രൺബീർ ഗാങ്വ എന്നിവരെ ഹിസാർ ലോക്സഭയിൽ മത്സരിപ്പിക്കാനുള്ള ഒരുക്കങ്ങൾ ബിജെപിയിൽ നടന്നിരുന്നു. ഇതിനിടയിലാണ് ബ്രിജേന്ദ്ര സിംഗ് പാർട്ടി വിടുന്നതായി എക്സിൽ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ബിജെപി എംപി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് സമരം ചെയ്ത ഗുസ്തിക്കാരെ ബ്രിജേന്ദ്ര സിംഗ് പരസ്യമായി പിന്തുണച്ചിരുന്നു.
10 വർഷത്തിന് ശേഷം കോൺഗ്രസിലേക്ക് മടങ്ങുന്നു
പത്ത് വർഷത്തിന് ശേഷമാണ് ബീരേന്ദ്ര സിങ്ങിൻ്റെ കുടുംബം കോൺഗ്രസിൽ തിരിച്ചെത്തുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യ പ്രേംലത ഉച്ചന സീറ്റിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ബീരേന്ദ്ര സിംഗ് മുൻ മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡയുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിരേന്ദ്ര സിംഗ് ബിജെപി വിട്ട് കോൺഗ്രസിൽ ചേരുന്നത് സംബന്ധിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ ആരംഭിച്ചത്.
< !- START disable copy paste -->

Keywords: Lok Sabha Election, Congress, BJP, National, Politics, New Delhi, Haryana, Hisar, MP, Resigned, Deputy Speaker, Chief Minister, Brijendra Singh, Haryana BJP MP Brijendra Singh resigns from party, likely to join Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.