Skip breakfast? | പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ടോ? അനവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് ചെന്നെത്തിക്കും

 


ന്യൂഡെൽഹി: (KVARTHA) ദിവസവും രാവിലെ ഉണർന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ മൂന്ന് നേരമോ നാല് നേരമോ ഭക്ഷണം കഴിക്കുന്നവരായിരിക്കാം നമ്മള്‍. ഓരോ ദിവസവും തുടങ്ങുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ്. രാവിലത്തെ പ്രാതലിന് ഒത്തിരി പ്രാധാന്യം ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നാൽ പലരും പല തിരക്കിനിടയിൽ പ്രഭാത ഭക്ഷണത്തിന് വലിയ പ്രാധാന്യം കൊടുക്കാറില്ല. ജോലി തിരക്കോ രാവിലെ ഉണരാനുള്ള മടിയോ ആയിരിക്കാം കാരണങ്ങൾ.

Skip breakfast? | പ്രഭാത ഭക്ഷണം ഒഴിവാക്കാറുണ്ടോ? അനവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് ചെന്നെത്തിക്കും

വിദ്യാർഥികളും പ്രഭാത ഭക്ഷണത്തിൽ കാണിക്കുന്ന അവഞ്ജത അവരുടെ ആരോഗ്യകരമായ വളർച്ചയെ തന്നെ ബാധിച്ചേക്കാം. ഇത് അനവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് ചെന്നെത്തിക്കും, പല രോഗങ്ങൾക്കും കാരണമായേക്കാം. തലച്ചോറിൻ്റെ പ്രവർത്തനങ്ങളെ വരെ മോശമായ രീതിയിൽ തന്നെ ബാധിച്ചെന്നും വരാം. കൂടാതെ രാവിലത്തെ പ്രാതലിലൂടെ ശരിയായ പോഷകങ്ങൾ ശരീരത്തിൽ എത്താതെ വരുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയും. അത്‌ പിന്നീട് പ്രമേഹം പോലെയുള്ള രോഗ ശൈലിയിലേക്ക് നയിക്കുകയും ചെയ്തേക്കാം.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് ദിവസം മുഴുവൻ ഊർജക്കുറവിനും കാരണമാവും. രാവിലെ പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ കൂടുതൽ വിശപ്പ് അനുഭവപ്പെടാം. അത് കൊണ്ട് തന്നെ അനാരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതിന് ഇടയാക്കും. ഇതും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാനും തടസമാവും. അതിനാൽ, ആരോഗ്യകരമായ പ്രഭാതഭക്ഷണം സ്ഥിരമായ ശരീരഭാരം നിയന്ത്രിക്കുന്നതിനും നല്ല ആരോഗ്യം പ്രധാനം ചെയ്യാനും സഹായിക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് രാത്രിയിൽ അമിത വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തിൽ അമിതമായാ കലോറി ഉണ്ടാക്കുവാനും കാരണമാകും. അസമയത്ത് ഉണ്ടാകുന്ന അനാവശ്യമായ വിശപ്പ് ആരോഗ്യകരമല്ലാത്ത ഭക്ഷണ രീതിയിലേക്ക് ചെന്നെത്തുവാൻ കാരണമാകും.

ഗുണങ്ങൾ

പ്രഭാത ഭക്ഷണം പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നു. വലിയ തോതിൽ രോഗസാധ്യത കുറയ്ക്കുന്നു. പേശികൾക്ക് കരുത്തേകുന്നു. മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കപ്പെടുകയും ആരോഗ്യകരമായ ജീവിതത്തിന് വഴിയൊരുക്കുവാനും പ്രഭാത ഭക്ഷണം സഹായിക്കും. ഭാരം അമിതമവുകയോ കുറയുകയോ ചെയ്യാതെ നിയന്ത്രിക്കാനും ഗുണകരമാണ്. പ്രാതൽ ഉപേക്ഷിക്കുന്നവർ ഇനിയെങ്കിലും സ്ഥിരമായി കഴിക്കുവാൻ ശീലിക്കുക.

Keywords: News, National, New Delhi, Mango, Health, Lifestyle, Breakfast, Food, Sleep, Blood, Sugar, Students, Harmful Effects Of Skipping Breakfast.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia